സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം വീട്ടില്‍തന്നെ ചെയ്യാവുന്ന പൊടിക്കൈകളാണ്. മൗത്ത് വാഷ് പോലെ സാധാരണ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ക്ക് ചില അസാധാരണ ഉപയോഗങ്ങളുമുണ്ട്. ചര്‍മത്തിന് തിളക്കം കൂട്ടാനും അനാവശ്യരോമങ്ങള്‍ നീക്കാനും കറുത്തപാടുകള്‍ മാറ്റാനും, താരന് കുറക്കാനും ഒക്കെ ഇവ ഉപയോഗിച്ചാലോ. ചര്‍മം, നഖം, മുടി... തലമുതല്‍ കാല് വിരല്‍ വരെ സുന്ദരമാകണോ, ഈ വഴികള്‍ പരീക്ഷിക്കാം.
1. ആപ്പിള്‍ സിഡര്‍ വിനഗര്‍
ടീത്ത് വൈറ്റനിങ്
ആപ്പിള്‍ സിഡര്‍ വിനഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് പല്ലുതേക്കാം.
ചര്‍മം വൃത്തിയാക്കാം
ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലൊരു ഫേഷ്യല്‍ ക്ലന്‍സറാണ്. ചര്‍മത്തെ ബാക്ടീരിയയില്‍ നിന്ന് സംരക്ഷിക്കാന്‍ നല്ലതാണ് ഇത്. ആപ്പിള്‍ സിഡര്‍ വിനഗര്കൊണ്ട് നാച്വറല്‍ ഫേസ്പാക്കും വീട്ടില്‍ ഉണ്ടാക്കാം. കാല് കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. ഫേസ്പാക്ക് റെഡി.
നാച്വറല്‍ ടോണര്‍
രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ മിക്സ് ചെയ്യുക. സ്കിന്‍ ക്ലീന്‍ ചെയ്യാന്‍ ഇത് ധാരാളം.
2. മൗത്ത് വാഷ്
കാല്പാദങ്ങളിലെ ഫംഗസ് ഇന്ഫക്ഷന്
ഈര്‍പ്പം അധികമായാല്‍ ചിലര്‍ക്ക് കാല്പ്പാദങ്ങളില് ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ചെറു ചൂടുവെള്ളത്തില്‍ അല്പം മൗത്ത് വാഷ് മിക്സ് ചെയ്ത് അതില്‍ 20 മിനിറ്റ് പാദങ്ങള്‍ മുക്കി വയ്ക്കാം.
താരനകറ്റാം
താരന്റെ ശല്യമുള്ള സ്ഥലങ്ങളില്‍ അല്പം മൗത്ത് വാഷ് പുരട്ടി എന്നും ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ചു കഴുകാം. താരന് പമ്പകടക്കും.
ആഫ്റ്റര്‍ ഷേവ്
ആഫ്റ്റര്‍ ഷേവ് തീര്‍ന്നുപോയോ. അല്പം മൗത്ത് വാഷ് എടുത്ത ഉപയോഗിച്ചോളൂ, നല്ല ഫ്രഷ്നെസ്സ് അനുഭവപ്പെടും.
കാതുകുത്തിയോ അണുബാധ തടയാം
പിയേഴ്സിങ് പലര്‍ക്കും അണുബാധകളുണ്ടാക്കാറുണ്ട്. ഇത് ഒഴിവാക്കാം പിയേഴ്സിങ് ചെയ്ത സ്ഥലത്ത് മൗത്ത്വാഷ് പുരട്ടാം.
ഡിയോഡ്രെന്റ്
ഡിയോഡ്രന്റ് തീര്‍ന്നോ, പകരം മൗത്ത് വാഷ് അല്പം പുരട്ടിക്കോളൂ. വിയര്‍പ്പ് നാറ്റം ഒഴിവാക്കാനും ഫ്രഷ്ഫീലിങ് കിട്ടാനും ഇത് ധാരാളം.
ഫേഷ്യല്‍ ക്ലെന്‍സര്‍
മൗത്ത്വാഷ് ഒരു പവര്‍ഫുള്‍ ആന്റിസെപ്റ്റിക്കാണ്. ബാക്ടീരിയമൂലമുണ്ടാകുന്ന മുഖക്കുരുവിനെതിരെ നല്ലൊരു പ്രതിവിധിയാണ് മൗത്ത് വാഷ്. ഒരു കോട്ടണില്‍ അല്പം മൗത്ത് വാഷ് പുരട്ടി മുഖം തുടയ്ക്കാം.
Content Highlights: Unusual Products With Multiple Home Remedies for Beauty care