ഞ്ഞള്‍ പണ്ട് കാലം മുതലേ പലതരം രോഗങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഔഷധഗുണങ്ങളുടെ കലവറയാണ് മഞ്ഞള്‍. ആന്റി ഓക്‌സിഡന്റായും ഇമ്മ്യൂണിറ്റി ബൂസ്റ്ററായുമെല്ലാം മഞ്ഞള്‍ ഉപയോഗിക്കാം. നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകം കൂടിയാണ് ഇത്. ഫംഗസ് രോഗങ്ങള്‍, ചെറിയ ജീവികളില്‍ നിന്നുള്ള വിഷബാധ ഇവയ്ക്ക് പരിഹാരം മാത്രമല്ല അനാവശ്യരോമങ്ങള്‍ നീക്കാനും നിറം വര്‍ധിപ്പിക്കാനും തുടങ്ങീ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് മഞ്ഞള്‍. ചര്‍മം തിളങ്ങാന്‍ മഞ്ഞള്‍ ചേര്‍ന്ന ചില പ്രകൃതിദത്ത ഫേസ്പായ്ക്കുകള്‍ പരീക്ഷിച്ചാലോ..

1. ചര്‍മം തിളങ്ങാന്‍

ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി എടുക്കുക, വരണ്ട ചര്‍മമാണെങ്കില്‍ ഗ്രൗണ്ട് ഓട്‌സ് ഉപയോഗിക്കാം. ഇതില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മൂന്ന് ടേബിള്‍സ്പൂണ്‍ പാലും ചേര്‍ക്കാം. മുഖക്കുരുവുണ്ടെങ്കില്‍ പാലിന് പകരം കട്ടത്തൈരാണ് നല്ലത്. രണ്ടോ മൂന്നോ തുള്ളി തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം സ്‌ക്രബ് ഉപയോഗിച്ച് കഴുകുന്നതുപോലെ മുഖത്ത് സര്‍ക്കുലറായി മസാജ് ചെയ്ത് കഴുകാം. ചര്‍മം തിളങ്ങാന്‍ ഇത് മതി.

2. മുള്‍ട്ടാണി മിട്ടിയും മഞ്ഞളും

ഒരു ബൗളില്‍ രണ്ട് ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും രണ്ട് മൂന്ന് തുള്ളി നാരങ്ങാ നീരും മിക്‌സ് ചെയ്യുക. ഇതിലേക്ക് തേനും റോസ് വാട്ടറും മഞ്ഞളും ചേര്‍ത്ത് പേസ്റ്റാക്കുക. ആവശ്യമെങ്കില്‍ അലോവേര ജെല്‍ ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. പിഗ്മെന്റേഷന്‍ തടയാനും സണ്‍ബേണ്‍, മുഖക്കുരു എന്നിവ മാറാനും ഇത് നല്ലതാണ്.

3. മുഖക്കുരു അകറ്റാം

അര ടീസ്പൂണ്‍ മഞ്ഞളില്‍ കുറച്ച് തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. അല്പം ആപ്പില്‍ സിഡര്‍ വിനഗര്‍ ഉപയോഗിച്ച് മുഖം തുടച്ച് വൃത്തിയാക്കുക. ഇനി തയ്യാറാക്കിയ പേസ്റ്റ് പുരട്ടാം. ഇരുപത് മിനിറ്റിന് ശേഷം ചെറുചൂടുവെള്‌ലത്തില്‍ മുഖം കഴുകാം. അല്‍പം പാല്‍ പുരട്ടി തുടച്ചാല്‍ മഞ്ഞളിന്റെ മഞ്ഞ നിറം ചര്‍മത്തില്‍ നിന്ന് നീക്കാം. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്‌യ്ക്കും.

4. സ്‌കിന്‍ ടൈറ്റനിങ് ഫേസ്പായ്ക്ക്

മുട്ടയും മഞ്ഞളും ചേര്‍ന്ന ഫേസ്പായ്ക്ക് യഞ്ഞ ചുളിവ് വീണ ചര്‍മത്തെ പഴയരൂപത്തിലാക്കാന്‍ സഹായിക്കും. മുട്ടയുടെ മഞ്ഞയും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഇതില്‍ അല്‍പം ഒലീവ് ഓയിലും ചേര്‍ക്കാം. ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. 

5. മഞ്ഞളും കടലപ്പൊടിയും 

രണ്ട് ടേബിള്‍സ്പൂണ്‍ കടലപ്പൊടിയില്‍ അര ടീസ്പൂണ്‍ തേങ്ങാപ്പാല്‍, ഒരു ടീസ്പൂണ്‍ വെള്ളരിനീര്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകാം. മുഖത്ത് അധികമുള്ള എണ്ണമയവും, മാലിന്യങ്ങളും നീക്കാന്‍ ഈ മാസ്‌ക് മതി. 

fashion

ശ്രദ്ധിക്കാം

1. ഫേസ്പായ്ക്ക് ഇടുന്നതിന് മുമ്പേ മുഖം നന്നായി വൃത്തിയാക്കുക

2. തിളപ്പിക്കാത്ത പാല്‍ വേണം ഫേസ്പായ്ക്ക് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാന്‍

3. ഫേസ്പായ്ക്ക് മാറ്റിയ ശേഷം മുഖത്ത് മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കേണ്ട.

4. കണ്ണുകളുടെ അരികില്‍ ഫേസ്പായ്ക്ക് പുരട്ടരുത്. 

5. ഫേസ്പായ്ക്ക് കഴുകിയ ശേഷം നനവില്ലാത്ത വൃത്തിയുള്ള തുണികൊണ്ട് മുഖവും കഴുത്തും തുടക്കണം. 

Content Highlights: turmeric face packs for unraveling your natural glow