ധാരാളം വിറ്റാമിനുകള്‍ നിറഞ്ഞ ഭക്ഷണമാണ് തക്കാളി. ദഹനത്തിനും വിളര്‍ച്ചയകറ്റാനുമെല്ലാം തക്കാളി ശീലമാക്കാം. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉപയോഗിച്ചാലോ.  തിളക്കമാര്‍ന്ന മുടി, ചര്‍മം, ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍.. എന്നിവയ്‌ക്കെല്ലാം തക്കാളി നല്ലതാണ്.

1. തക്കാളി നീര് തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ താരന്റെ ശല്യം കുറയ്ക്കാം

2. തക്കാളിജ്യൂസ് ശരീരത്തില്‍ പുരട്ടിയാല്‍ കടുത്ത സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാനാകും. തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും ഫലപ്രദമാണ്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും തക്കാളികൊണ്ടുള്ള പാക്കുകള്‍ സഹായിക്കും.

ഇടത്തരം വലിപ്പമുള്ള നന്നായി പഴുത്ത തക്കാളിയുടെ നീരും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മം വരളുന്നത് തടയാന്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാം. 

3. ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ തക്കാളിയുടെ നീര് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. 15 മിനിട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകികളയാം. ഒരാഴ്ച എല്ലാദിവസവും ചെയ്താല്‍ ചര്‍മത്തിന് വ്യത്യാസമുണ്ടാവും.

നന്നായി പഴുത്ത ഒരു തക്കാളിയുടെ നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം.

4. തക്കാളിനീരും ഓറഞ്ചു നീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ നല്ലതാണ്. 

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ്ചാറ്, അരസ്പൂണ്‍ തക്കാളിനീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

Content Highlights:  tomatoes have so much to offer not just for health but also for a glowing skin