എണ്ണകറുപ്പില്‍ തിളങ്ങുന്ന മുടിയില്‍ തുളസി കതിര്‍ എന്നതായിരുന്നു പണ്ടത്തെ നായിക സങ്കല്‍പ്പം. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറിയിരിക്കുകയാണ്. കളര്‍ ചെയ്ത മുടിയിഴകളാണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം. ചുവപ്പ്, നീല, പച്ച തുടങ്ങി നിരവധി നിറങ്ങള്‍ ഹെയര്‍ കളറിങ്ങില്‍ താരമായിരിക്കുകയാണ്. എന്നാല്‍ തോന്നിയ രീതിയില്‍ ഈ പ്രവര്‍ത്തിയെ സമീപിക്കരുത്. വളരെയധികം ശ്രദ്ധ വേണ്ടൊരു പ്രക്രിയയാണ് ഹെയര്‍ കളറിങ്ങ്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

1. പരിചയസമ്പന്നമായ ഒരിടത്ത് നിന്ന് വേണം മുടി കളര്‍ ചെയ്യാന്‍. നിങ്ങളുടെ ആവശ്യം സ്‌റ്റൈലിസ്റ്റിനോട് കൃത്യമായി പറയുക. മുടിക്ക് അനുസൃതമായത് തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് സാധിക്കും. കളര്‍ ചെയ്യുന്നത് അലര്‍ജിയല്ലെന്ന് ഉറപ്പാക്കുകയും വേണം.

2. കളറിങ്ങ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്യ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും.

3. അതുപോലെ തന്നെ കളറിങ്ങ് ചെയ്ത് കഴിഞ്ഞാല്‍ തലമുടിയില്‍ ഇടക്കിടെ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കണം.ഒലീവ് ഓയില്‍, വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍, ബദാം ഓയില്‍ എന്നിവ തിരഞ്ഞെടുക്കാം. 

4. കളര്‍ സംരക്ഷിക്കാന്‍ പറ്റുന്ന ഷാംമ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് അവ ഉപയോഗിക്കാം.

5. കളറിങ്ങ് ടച്ച് അപ്പ് മാസത്തില്‍ ഒരിക്കല്‍ ചെയ്യാം. ഇത് കളര്‍ നീണ്ടു നില്‍ക്കാന്‍ സഹായിക്കും.

6. ബ്ളോ ഡ്രൈ, ഹീറ്റിങ് , അയേണിംങ് അനാവശ്യമായി ചെയ്യുന്നത് ഒഴിവാക്കാം. ഇത് കളര്‍ മങ്ങാന്‍ സഹായിക്കും.

7. ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക. ഓരോ കുളി കഴിയുമ്പോഴും കളര്‍ കുറയാനിടയുള്ളതിനാല്‍ മുടി കഴുകല്‍ ആഴ്ചയില്‍ രണ്ടുതവണയാക്കുന്നതാണ് ഉത്തമം
നിറം മങ്ങാതിരിക്കാന്‍ വെയിലത്ത് പോകുമ്പോള്‍ തൊപ്പി ധരിക്കുക. .

8. പ്രോട്ടീന്‍ സമ്പന്നവും ന്യൂട്രീഷന്‍ ധാരാളമുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights: Things to reminnd before Hair colouring