ര്‍മത്തിലെ കുരുക്കള്‍, മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയെല്ലാം എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് തലവേദനയാണ്. എത്രയൊക്കെ ശ്രമിച്ചാലും മുഖത്ത് അടിഞ്ഞു കൂടുന്ന എണ്ണ ഒഴിവാക്കാനും ആവില്ല. നല്ലൊരു ആഘോഷത്തിനു വേണ്ടി അണിഞ്ഞൊരുങ്ങുമ്പോഴാവും എണ്ണമയമുള്ള ചര്‍മം ആകെ കുഴപ്പത്തിലാക്കുന്നത്. എത്ര മേക്കപ്പണിഞ്ഞാലും മുഖത്ത് എണ്ണമയം വിടാതെ നില്‍ക്കും. ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ പോക്കറ്റ് കാലിയാക്കുന്നവയാണ്. എണ്ണമയമുള്ള ചര്‍മത്തിന് തിളക്കം നല്‍കാനും ചര്‍മപ്രശ്‌നങ്ങള്‍ കുറയ്ക്കാനും വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫേസ്പായ്ക്കുകള്‍ ഉപയോഗിക്കാം. 

1. കടലമാവ് തക്കാളി പായ്ക്ക്

  • കടലമാവ്- ഒരു ടേബിള്‍ സ്പൂണ്‍
  • തക്കാളി- പകുതി
  • അലോവേര ജെല്‍- ഒരു ടേബിള്‍ സ്പൂണ്‍

ചേരുവകളെല്ലാം കൂടി മിക്‌സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് പോലെ ആക്കുക. കഴുത്തിലും മുഖത്തും പുരട്ടി പത്ത് മിനിട്ടിന് ശേഷം ശുദ്ധജലത്തില്‍ കഴുകാം. 

കടലമാവും തക്കാളിയും അലോവേരയും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും കറുത്തപാടുകള്‍ മാറാനും സഹായിക്കും. 

2. മഞ്ഞള്‍-കടലമാവ് ഫേസ്പായ്ക്ക്

  • കടലമാവ്- ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍- അര ടീസ്പൂണ്‍
  • ബേക്കിങ് സോഡ- അര ടീസ്പൂണ്‍
  • അല്‍പം വെള്ളം

എല്ലാം കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി  10 മിനിറ്റിന് ശേഷം കഴുകി കളയാം. 

ബേക്കിങ് സോഡ ചിലര്‍ക്ക് അലര്‍ജ്ജിയാവാം. അങ്ങനെയുള്ളവര്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മതി. മുഖക്കുരു കുറയ്ക്കാന്‍ ഈ പായ്ക്ക് നല്ലതാണ്.

Content Highlights: These  remedies will help fight pimples and dark spots for oily skin