കുറച്ച് നാളുകള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയതാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തിരക്കേറിയ താരം തന്റെ സൗന്ദര്യ രഹസ്യങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ പങ്കു വെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരത്തിന്റെ പുതിയ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖം വീര്‍ത്തിരിക്കുന്നതിനെയാണ് പഫിനസ്സ് എന്ന് പറയുന്നത്. മുഖത്തെ പഫിനസ്സ് മാറി എളുപ്പത്തില്‍ ഫ്രെഷാവാനുള്ള നുറുങ്ങ് വിദ്യയാണ് പങ്കുവെച്ചത്

ഒരു ബൗളില്‍ നിറച്ച് ഐസ് ക്യൂബുകള്‍ നിറച്ച വെള്ളത്തില്‍ മുഖം അല്‍പ്പ നേരം മുക്കി വെയ്ക്കുക. ഇത്തരത്തില്‍ ചെയ്താല്‍ വളരെ വേഗം തന്നെ പഫിനസ്സ് മാറുന്നതാണ്. തനിക്ക് സാധാരണയായി രാവിലെ പഫിനസ്സ് ഉണ്ടാവാറുണ്ടെന്നും തമന്ന പറയുന്നു.ദിവസേന ഈ പ്രവര്‍ത്തി താരം ചെയ്യാറുണ്ടെന്ന് വീഡിയോയില്‍ പറയുന്നു

താരത്തിന്റെ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എളുപ്പത്തിലുള്ള ഈ ടിപ്പിന്‌ നന്ദി പറഞ്ഞും ആരാധകര്‍ എത്തി.

Content Highlights: Thamanna bhatia shares beauty tip for morning puffiness