ചര്‍മ്മ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ച് നിര്‍ത്താനാവാത്തതാണ് സണ്‍സ്‌ക്രീന്‍. ചര്‍മ്മത്തിന് ഹാനികരമാവുന്ന സൂര്യ കിരണങ്ങളില്‍ നിന്ന് ഒരു പരിധി വരെ ഇവ നമ്മളെ സംരക്ഷിക്കുന്നു. എന്നാല്‍ വെയിലത്ത് പോവുമ്പോള്‍ മാത്രമല്ല ഇവ ഉപയോഗിക്കേണ്ടതെന്ന് ചര്‍മ്മ രോഗ വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു. വീടിനകത്തും സണ്‍സ്‌ക്രീന്‍ ഇടേണ്ടത് അനിവാര്യമാണ്. കൂടാതെ കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവരും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

ചര്‍മ്മ രോഗ വിദ​ഗ്ധയായ ജുഷിയ സരിന്‍ തന്റെ  ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ട രീതിയെ പറ്റി വ്യക്തമാക്കുന്നു.

പുറത്ത് പോവുമ്പോള്‍ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. ചൂട് കൊണ്ട് ക്രീമിന് ഒന്നും സംഭവിക്കില്ല എന്നാല്‍വിയര്‍പ്പ് കാരണം സണ്‍സ്‌ക്രീന്‍ ഒലിച്ചു പോവുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

വീടിനകത്തും സണ്‍സ്‌ക്രീന്‍ അത്യാവശ്യമാണെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും വീടിനകത്തേക്കും വെയില്‍ അടിക്കുന്നതിനാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗം നല്ലതാണ്. 

മികച്ച എസ് പി.എഫ്. നോക്കി സണ്‍സ്‌ക്രീന്‍ വാങ്ങാനും മറക്കല്ലേ

Content Highlights: Sunscreen uses and application