പ്രായമാകുംതോറും ചര്‍മത്തിലെ കൊളാജെന്റെ അളവ് കുറയും, നാച്യുറല്‍ ഓയിലുകളും ഇലാസ്റ്റിനും കുറഞ്ഞു തുടങ്ങും, ചര്‍മം വരളുകയും ഭംഗി നഷ്ടമാകുകയും ചെയ്യും. മാത്രമല്ല യുവത്വത്തില്‍ ചര്‍മം ശരിയായി സംരക്ഷിക്കുക കൂടി ചെയ്യാതിരുന്നാല്‍ 30 കളും 40 കളും എത്തുമ്പോഴേക്കും ചര്‍മത്തിന്റെ ഭംഗി നഷ്ടമാകാം. നാല്‍പതുകളിലും ചര്‍മം സുന്ദരമാകാന്‍ ഈ വഴികള്‍ പരീക്ഷിക്കാം.
1. എക്‌സ്‌ഫോളിയേഷന്‍ ചെയ്യുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നശിപ്പിക്കും. ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ സ്‌ക്രബുകള്‍ തിരഞ്ഞെടുക്കാം. വരണ്ട ചര്‍മമാണെങ്കില്‍ ക്രീം ബേസ്ഡ് സ്‌ക്രബാണ് നല്ലത്. എണ്ണമയമുള്ള ചര്‍മത്തിന് ജെല്‍ ബേസ്ഡ് സ്‌ക്രബ് ഉപയോഗിക്കാം. ചര്‍മത്തില്‍ എണ്മ കൂടുതലാകുന്നത് തടയാന്‍ ഇത് സഹായിക്കും
2. പ്രായമാകും തോറും ചര്‍മത്തിന്റെ സ്വഭാവിക ഇലാസ്തികത നഷ്ടമാകും. കാരണം ജലാംശത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും അപാകതയാണ്. അതുകൊണ്ട് എപ്പോള്‍ ചര്‍മം വൃത്തിയാക്കിയാലും നോണ്‍ഫോമിങ് ക്ലന്‍സറും മോയിസ്ചറൈസറും ഉപയോഗിക്കാം.
3. മുഖക്കുരുവിന്റെ പാടുകള്‍, പിഗ്മന്റേഷന്‍, ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, കറുത്ത പാടുകള്‍... എന്നിവയെല്ലാം ചര്‍മം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിന്‍ സി സിറം പാടുകളില്‍ പുരട്ടുന്നത് അവ കുറയാന്‍ സഹായിക്കും. ഒരു ചര്‍മരോഗ വിദഗ്ധനെ കണ്ട് പിഗ്മെന്റേഷന്‍ പോലുള്ളവ ഒഴിവാക്കാന്‍ ചികിത്സ തേടാം. സ്വയം ചികിത്സ ഒഴിവാക്കാം.
4. സണ്‍സ്‌ക്രീന്‍ പുരട്ടി മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കുക. എസ്പിഎഫ് 30 ഉം പി.എ റേറ്റിങ് ത്രീ
പ്ലസ് ഉള്ളതുമായ സണ്‍സ്‌ക്രീന്‍ വേണം ഉപയോഗിക്കാന്‍.
5. രാത്രി ഉറങ്ങും മുമ്പ് മുഖം വൃത്തിയായി കഴുകി ഒരു നൈറ്റ്ക്രീം പുരട്ടാം. ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മം മൃദുലമാകാനും തിളങ്ങാനും സഹായിക്കും.
6. നന്നായി വെള്ളം കുടിക്കുകയും കൃത്യമായ ഭക്ഷണശീലം പിന്തുടരുകയും ചെയ്യണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
7. കണ്ണിന് ചുറ്റും വരുന്ന വരകള്‍ പ്രായമാകുന്നതിന്റെ ലക്ഷണമാണ്. അണ്ടര്‍ ഐ ജെല്‍ പുരട്ടുന്നത് ഇവ കുറയ്ക്കും.
Content Highlights: Skincare tips for above forty