ര്‍മ്മസംരക്ഷണത്തിന് മികച്ചൊരു സ്‌കിന്‍ ടോണിക്ക് പരിചയപ്പെടുത്തുകയാണ് നടി റിനു മാത്യൂസ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.

ഒരു ഓറഞ്ച്, ഒരു ആപ്പിള്‍, ഒരു ക്യാരറ്റ്, ഒരു ബീറ്റ്‌റൂട്ട് എന്നിവ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ഗ്ലാസ് വെള്ളത്തിലേയ്ക്ക് ഈ കഷ്ണങ്ങള്‍ ചേര്‍ത്ത് അടിച്ചെടുക്കാം. പ്രഭാത ഭക്ഷണത്തിന് മുമ്പോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ ഈ ജ്യൂസ് കുടിക്കാവുന്നതാണ്.10 ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും  ചര്‍മ്മം തിളങ്ങാനും നല്ലതാണെന്ന് താരം പറയുന്നു.

സ്‌കിന്‍ ടോണിക്കിന്റെ വിശദമായ റെസിപ്പിയും താരം പങ്കുവെച്ചിട്ടുണ്ട്. ഇതാണോ പ്രിയതാരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദിച്ച് ആരാധകര്‍ കമന്റ് ചെയ്തു. നിരവധി പേര്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.

Content Highlights: skin tonic by actress Reenu mathews