കേരളീയ സദ്യയില്‍ കേമനാണ് മത്തങ്ങ. എരിശ്ശേരി, ഓലന്‍, സാമ്പാര്‍ എന്നിവയ്ക്ക് മത്തങ്ങ ഇല്ലാതെ ചിന്തിക്കാന്‍ പറ്റില്ല. ചര്‍മ്മസംരക്ഷണത്തിനും കേമനാണ് മത്തങ്ങ. 

മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ, ആല്‍ഫ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ ചര്‍മത്തിന് തിളക്കവും ഓജസും നല്‍കും. വിറ്റാമിന്‍ 'സി'യുടെ നല്ല ഉറവിടമാണ് മത്തങ്ങ. 

മൃദുലമായ ചര്‍മത്തിന് ദോഷകരമായതും ചുളിവുകള്‍ തുടങ്ങിയവയ്ക്ക് കാരണം ആയേക്കാവുന്നതുമായ 'ഫ്രീ റാഡിക്കല്‍ ഓക്സിഡിറ്റീവ്' തകരാറുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതാണ് വിറ്റാമിന്‍ 'സി' യുടെ പ്രധാന ധര്‍മം. 

മത്തങ്ങ ജ്യൂസ് തേന്‍ ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസില്‍ ചെറുനാരങ്ങാ നീര്, തൈര്, എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി കുറച്ചുസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. 

മത്തങ്ങയില്‍ ധാരാളമായി ഉള്ള ഒന്നാണ് 'പൊട്ടാസ്യം'. പൊട്ടാസ്യം ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കുന്നു. മത്തങ്ങയുടെ വിത്തില്‍ നിന്നുണ്ടാക്കുന്ന എണ്ണ സിങ്ക്, മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവപോലുള്ള പോഷകങ്ങളാല്‍ സമൃദ്ധമാണ്. 

മത്തങ്ങയുടെ വിത്തില്‍ ലിനോലിയേക്കും ഒലിക് ആസിഡും  അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ആന്റിജന്‍ ലെന്‍സുകളുടെ അളവ് കൂട്ടുന്നതിന് സഹായിക്കും (ആന്റിജന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകാം എന്ന് വിശ്വസിക്കപ്പെടുന്നു).

Content Highlights: skin care and hair care using pumpkin