കോറോണ ലോക്ഡൗണ്‍കാലം വീടിനുള്ളില്‍ അടച്ചു ജീവിക്കേണ്ടി വന്നെങ്കിലും പലര്‍ക്കും തിരിച്ചറിവുകളുടെ കാലം കൂടിയായിരുന്നു. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ ചെലവുചുരുക്കി ജീവിക്കുന്നതിനെ പറ്റിയും മറ്റ് കഴിവുകള്‍ കണ്ടെത്തി സമയം പോക്കുന്നതിനെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടതും ഇക്കാലത്താണ്.
ഇപ്പോള്‍ നടി സമീറ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മേയ്ക്കപ്പ് വീഡിയോക്ക് പിന്നാലെയാണ് ആരാധകര്‍. Messy Mama Lockdown Bun to Fun Makeup എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍ തന്നെ. കൊറോണ ലോക്ഡൗണ്‍ കാലത്ത് സ്വയം കൂടുതല്‍ അംഗീകരിക്കാന്‍ പഠിച്ചെന്നാണ് താരം വീഡിയോയില്‍ പറയുന്നത്. സമീറ പങ്കുവച്ച മേക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയിലാണ് സ്വന്തമായി സ്‌നേഹിക്കാനും പരിഗണിക്കാനും താരം പറയുന്നത്.
'ലോക്ഡൗണില്‍ ഞാന്‍ എന്നെ കൂടുതല്‍ സ്‌നേഹിച്ചു തുടങ്ങി. ഡബിള്‍ ചിന്നോ, നരച്ചമുടിയോ ഒന്നും പ്രശ്‌നമല്ല, നമ്മള്‍ നമ്മളെ തന്നെ ആദ്യം സ്‌നേഹിക്കണം. ഇതൊരു തമാശ വീഡിയോയാണ്, കുഴപ്പം പിടിച്ച മേക്കപ്പ് വീഡിയോ അല്ല.' സമീറ കുറിച്ചു.
ലോക്ഡൗണ്‍ കാലം മുഴുവന്‍ സാധാരണ വസ്ത്രങ്ങളില്‍ വീടിനുള്ളില്‍ തന്നെയായിരുന്നു താനെന്നും സമീറ പറയുന്നു.
'ടൈംപാസ്, ലോക്ഡൗണില്‍ മുടി ബണ്‍ ചെയ്ത് ഗ്ലാസും വച്ചായിരുന്നു 24 മണിക്കൂറും. ഇപ്പോള്‍ ഒരു ചേഞ്ച് വേണമെന്ന് തോന്നുന്നു. എന്റെ ഷിമ്മര്‍ പൗഡറിനെ അല്‍പം ഡേക്രീമില്‍ മിക്‌സ് ചെയ്ത് പുരട്ടി. ക്രീം ബേസ് ചെറിയ ഗ്ലോ നല്‍കും. അതുകൊണ്ട് ഈ മിക്‌സിങ് മറക്കേണ്ട. വീട്ടിലിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ മേക്കപ്പ് ചെയ്യാമല്ലോ.' താരം പറയുന്നു.
Content highlights: Sameera Reddy Goes For A Look Change In Bun To Fun Makeup