യുക്രൈന്‍ സ്വദേശിനിയായ മുപ്പത്തഞ്ചുകാരി അലെനാ ക്രവ്‌ഷെന്‍കോ പ്രസിദ്ധയായത് തന്റെ നീളന്‍ മുടിയുടെ പേരിലാണ്. ആറര അടി നീളമുണ്ട് അലെനയുടെ മുടിക്ക്. അതിലെന്താണ് ഇത്ര കാര്യമെന്നാവും, നീളമുള്ള മുടിയുടെ വാര്‍ത്തകള്‍ അത്ര പുതിയതൊന്നുമല്ല ഇപ്പോള്‍. എന്നാല്‍ നീളന്‍ മുടിക്കൊപ്പം ഡിസ്‌നി രാജകുമാരിയായ റാപുണ്‍സേലിന്റെ രൂപസാദൃശ്യമാണ് അലെനയെ വ്യത്യസ്തയാക്കുന്നത്. നീണ്ട മനോഹരമായ ബ്ലോണ്ട് ഹെയറാണ് അലെനയുടേത്. 

women

ഒരു സ്ത്രീയെ സുന്ദരിയാക്കുന്നതില്‍ മനോഹരമായ തലമുടിക്കും പങ്കുണ്ടെന്ന അമ്മയുടെ ഉപദേശം സ്വീകരിച്ചാണ് അലെന ഒരിക്കലും മുടി മുറിക്കില്ല എന്ന് തീരുമാനിച്ചത്. മുടിയുടെ സംരക്ഷണത്തിനായി അറ്റം മുറിക്കുകയല്ലാതെ മുപ്പതുവര്‍ഷമായി മുടിയില്‍ കത്രിക തൊട്ടിട്ടില്ല അലെന. അലെനയുടെ ഉയരത്തേക്കാള്‍ നീളമുണ്ട് തലമുടിക്ക്.

women

റാപുണ്‍സേലിന്റെ രൂപമുള്ളതുകൊണ്ട് തന്നെ അലെനയ്ക്ക് ആരാധകരും ഏറെയുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ധാരാളം ഫോളോവേഴ്‌സും അലെനെയ്ക്കുണ്ട്. പുറത്തിറങ്ങിയാല്‍ തന്റെ മുടിയില്‍ തൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആളുകള്‍ ശ്രമിക്കാറുണ്ടെന്ന് അലെന. 

എല്ലാ ആറ് മാസം കൂടുമ്പോഴും മുടിയുടെ അറ്റം വെട്ടിവൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. ദിവസവും തലമുടി പരിപാലിക്കാന്‍ 40 മുതല്‍ 60 മിനിറ്റ് വരെ ചെലവഴിക്കും. മുടിയുടെ സംരക്ഷണത്തിനായി പ്രകൃതിദത്തമായ പ്രോഡക്ടുകള്‍ മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്നും അലെന വെളിപ്പെടുത്തുന്നു.

Content Highlights: Real-life Rapunzel who hasn't cut her 6ft-long natural blonde hair for 30 years