മഴക്കാലം ഓടിയെത്തിയിരിക്കുകയാണ്. വേനല്‍ക്കാലം പോലെ തന്നെ ചര്‍മ്മം സംരക്ഷിക്കേണ്ടതുണ്ട്.

മഴക്കാലമായിതനാല്‍ സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്. വെയില്‍ കുറവാണെങ്കിലും അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മികച്ച് എസ്.പി.എഫുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കണം.

കൃത്യമായ ഇടവേളകളില്‍ സ്‌ക്രബിങ്ങ് പതിവാക്കാം. ആഴ്ച്ചയില്‍ ഒരുവട്ടം സ്‌ക്രബ് ചെയ്യാം. കാപ്പി പൊടിയില്‍ ഒരു നുള്ള് പഞ്ചസാരയും അല്‍പ്പം ചെറുപയര്‍ പൊടിയും ചേര്‍ത്ത് സക്രബ് ചെയ്യാം. ശരീരത്തില്‍ എണ്ണതേച്ച് കുളിക്കുന്നതും, സോപ്പിന് പകരം കടലമാവോ പയറുപൊടിയോ ഉപയോഗിക്കുന്നതും എണ്ണമയം ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. 

അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ തന്നെ മോയിചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ജെല്‍ ബെയ്‌സഡ് ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ വെള്ള പാടുകള്‍ ഉണ്ടാവില്ല. മാത്രമല്ല ചര്‍മ്മത്തിന് അധികം ഭാരമാവുകയുമില്ല.

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മേക്കപ്പ് ഒഴിവാക്കാന്‍ മറക്കരുത്. വൈറ്റ് വൈപ്പുകള്‍ ഉപയോഗിക്കാം.

Content Highlights: Rainy season skin care