സ്പാകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെത്തുമ്പോള്‍ ഏത് ഫേഷ്യല്‍ തിരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനാണ്. ആദ്യം ചര്‍മത്തിന് ചേരുന്ന ഫേഷ്യല്‍ തന്നെ തിരഞ്ഞെടുക്കണം. മുപ്പതുകഴിഞ്ഞവരാണെങ്കില്‍ ഓക്‌സിജന്‍ ഫേഷ്യല്‍ ചെയ്യാം. ഓരോരുത്തരുടെയും ജീവിതരീതിക്കും ആവശ്യത്തിനും അനുസരിച്ചുള്ള ഫേഷ്യലുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. 1000 രൂപ മുതല്‍ ഓരോ സിറ്റിങ്ങിനനുസരിച്ചായിരിക്കും ഫേഷ്യല്‍ ചാര്‍ജ് നിശ്ചയിക്കുന്നത്. 

ഓക്‌സിജന്‍ ഫേഷ്യല്‍ 

മുഖത്ത് പ്രായം തോന്നിത്തുടങ്ങിയോ? ചുളിവുകളും പാടുകളുമകറ്റി മുഖത്ത് തിളക്കം കിട്ടാന്‍ ഓക്‌സിജന്‍ ഫേഷ്യല്‍ ചെയ്യാം.  ഫേഷ്യലുകളിലെ പുതിയ ട്രെന്‍ഡാണ് ഓക്‌സിജന്‍ ഫേഷ്യല്‍. ഓക്‌സിജന്‍ തെറാപ്പി ട്രീറ്റ്‌മെന്റ് എന്നും വിളിക്കാം. ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ മെഷീന്‍ ഉപയോഗിച്ച് ത്വിക്കിലേക്ക് വിറ്റാമിനും ആന്റി ഓക്‌സിഡന്റും ഉള്ള സിറം കടത്തി വിടുന്ന രീതിയാണ്. 

ത്വക്കിലേക്ക് കടത്തി വിട്ട സിറം ചര്‍മത്തിന്റെ കൊളാജെന്‍ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന് മുറുക്കം നല്‍കി ടോണ്‍ഡ് ആക്കുന്നു. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ ട്രീറ്റ്‌മെന്റിന് ശേഷം സമാധാനത്തോടെയിരിക്കാം. സിനിമാതാരങ്ങളുടെ പ്രിയപ്പെട്ട ഫേഷ്യല്‍ പാക്കാണിത്. ചെയ്തയുടനെ ഫലം ലഭിക്കുന്നതിനാല്‍ മുപ്പതുകഴിഞ്ഞവര്‍ക്ക് അനുയോജ്യമാണ്.