മ്മര്‍ദ്ദം നിറഞ്ഞ സാഹചര്യം, മലിനീകരണം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചില്‍ നേരിടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരം സവാളയാണ്.

സള്‍ഫര്‍ ധാരാളം അടങ്ങിയ സവാളയില്‍  ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. സവാള അടങ്ങിയ ഒനിയന്‍ ഓയില്‍, ഒനിയന്‍ ഹെയര്‍ പാക്ക് എന്നിങ്ങനെ നിരവധി ഉത്പനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മുടി വളരാന്‍ സഹായിക്കുന്നു

സവാളയുടെ നീരെടുത്ത് മുടിയില്‍ തേച്ചുപിടിപ്പിക്കാം. അല്‍പ്പസമയത്തിന് ശേഷം കഴുകിക്കളയാം. തലയോട്ടിയിലെ പി.എച്ച് വാല്യു ക്രമീകരിക്കാന്‍ ഇത് സഹായിക്കുന്നു.

മുടികൊഴിച്ചില്‍

വര്‍ദ്ധിച്ച് വരുന്ന പരിസര മലിനീകരണം മുടി കൊഴിച്ചിലിന് കാരണമാണ്. തലമുടി അഴുക്കില്ലാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഉള്ളി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചാം. ഇത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു.

ആരോഗ്യമുള്ള മുടിയിഴകള്‍

സവാളയില്‍ അമിനോ ആസിഡുകള്‍ ധാരാളം അടങ്ങിയതിനാല്‍ വരണ്ട മുടി, മുടി പൊട്ടിപ്പോകല്‍ എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ഇതോടൊപ്പം താരന്‍, തലയോട്ടി ചൊറിഞ്ഞു പൊട്ടുന്ന പ്രശ്‌നം എന്നിവയില്‍ നിന്നും പരിഹാരം കാണാം. 

Content Highlights: Onion benefits for hair growth