ര്‍മസംരക്ഷണത്തിന് പലവഴികള്‍ തേടാറുണ്ടോ, ഒരു എളുപ്പവഴി നമ്മുടെ അരികില്‍ തന്നെയുണ്ട്. ചര്‍മ സൗന്ദര്യം കൂട്ടാന്‍ മികച്ചതാണ് ഓട്‌സ്. ഓട്‌സിന് ചര്‍മത്തില്‍ അധികമായുള്ള എണ്ണമയത്തെ വലിച്ചെടുക്കാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വരണ്ട ചര്‍മത്തെ ഇല്ലാതാക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ഓട്‌സ് ചേര്‍ത്ത് തയ്യാറാക്കാവുന്ന ചില സൗന്ദര്യക്കൂട്ടുകള്‍ പരീക്ഷിക്കാം

1. ഓട്‌സ് പൊടിച്ച് അല്‍പം തേന്‍ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മം വൃത്തിയാവുകയും തിളങ്ങുകയും ചെയ്യും. മാത്രമല്ല ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാവുകയും ചെയ്യും. 

2. ഓട്‌സും തേനും തൈരും ചേര്‍ത്ത് ഫെയ്‌സ്പായ്ക്കായി ഉപയോഗിക്കാം. ഇത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടിയാല്‍ താരനും മുടികൊഴിച്ചിലും കുറയും.

3. രണ്ട് ടേബിള്‍സ്പൂണ്‍ ഓട്‌സ് എടുത്ത ശേഷം ഇതിലേക്ക് മൂന്നു ടേബിള്‍ തൈര് കൂടി ചേര്‍ക്കുക. ഇതോടൊപ്പം നാരങ്ങയുടെ പകുതി പിഴിഞ്ഞശേഷം നന്നായി മിക്‌സ് ചെയ്‌തെടുക്കാം. മൂക്കിന്റെ ഭാഗങ്ങളിലും പാടുകള്‍ കാണുന്നിടത്തും നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

Content Highlights: Oatmeal for skin, How to use the oats for your skin