ആരോഗ്യമുളള നഖം മിനുസമുള്ളതും ഇളം പിങ്ക് നിറത്തിലുള്ളതും കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും, കൂടാതെ വേഗത്തില്‍ പൊട്ടിപ്പോവുകയുമില്ല. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനുള്ള ചില വഴികള്‍ ഇതാ.
നഖങ്ങള്‍ പതിവായി വെട്ടുകയും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ മിനുക്കുകയും ചെയ്യുക. ഇത് നഖത്തിന്റെ ആകൃതി നിലനിര്‍ത്തും. മാത്രമല്ല പെട്ടെന്ന് പൊട്ടുകയുമില്ല.
ആഴ്ചയിലൊരിക്കലെങ്കിലും നാരങ്ങ നീര്‍ ചേര്‍ത്ത ചൂടുവെള്ളത്തില്‍ കൈ മുക്കി വെക്കുക ഇത് നഖങ്ങളെ ശക്തിപ്പെടുത്തും.
മാനിക്യൂര്‍ ചെയ്യുമ്പോള്‍ പുറംതൊലി നീക്കം ചെയ്യരുത്. അത് നഖങ്ങളെ സംരക്ഷിക്കാനായുള്ളതാണ്. അത് നീക്കം ചെയ്താല്‍ അണുബാധ ഉണ്ടാകാനിടയുണ്ട്.
നഖങ്ങളില്‍ വെളുത്ത പാടുകളോ, വരകളോ പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗത്തില്‍ വ്യാപിക്കാറാണ് പതിവ്. ഇവ പതിവായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ശാരീരികമായ പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ഒരു ഡോക്ടരെ കണ്ട് ഉപദേശം തേടുക.
നഖങ്ങള്‍ കഴിയുന്നത്ര ഉണക്കി സംരക്ഷിക്കാം. സ്ഥിരമായി കൈകള്‍ വെള്ളത്തിലാകുമ്പോള്‍ നഖങ്ങളെ ദുര്‍ബലപ്പെടുത്തും. പാത്രങ്ങള്‍ കഴുകുമ്പോള്‍ കൈയുറകള്‍ ഉപയോഗിക്കുക.
നഖങ്ങള്‍ തീരം നീളം കുറച്ച് മുറിക്കരുത്. ഇത് വേദനയുണ്ടാക്കും. മോയ്ചറൈസ് ചെയ്യാന്‍ മറന്ന് പോകരുത്.
എപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കുന്നതും അത്ര നല്ലതല്ല. ഇത് നഖങ്ങള്‍ക്ക് മഞ്ഞ നിറമുണ്ടാക്കുകയും വേഗത്തില്‍ പൊട്ടുപ്പോകുന്നതിന് കാരണമാവുകയും ചെയ്യും. മാനിക്യൂര്‍ ചെയ്യുന്നതിനിടയിലുള്ള ദിവസങ്ങളില്‍ നഖത്തിന് ശ്വസിക്കാനുള്ള സയം നല്‍കുക.
ഗൃഹലക്ഷ്മില്‍ പ്രസിദ്ധീകരിച്ചത്