എണ്ണമയമുള്ള ചര്‍മക്കാര്‍ക്കും കോമ്പിനേഷന്‍ ചര്‍മമുള്ളവര്‍ക്കും വിപണിയില്‍ മോയിസ്ചറൈസുകള്‍ ലഭ്യമാണ്. എന്നാല്‍ നല്ല മോയിസ്ചറൈസര്‍ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. ഓരോന്നിന്റെയും സവിശേഷതകള്‍ നോക്കി വാങ്ങണം.
എണ്ണമയം മായ്ക്കും ജെല്‍
കട്ടിയുളള ക്രീം ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനിടയുണ്ട്. ഇത് മുഖക്കുരുവിന് സാധ്യത കൂട്ടും. ജെല്‍ മോയിസ്ചറൈസര്‍ ആണ് എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യം. ഇവര്‍ ഓയില്‍ ഫ്രീ മോയ്‌സ്ചറൈസ് ചെയ്യുന്നത് ശീലമാക്കുക. ലോട്ടസ്, ഗാര്‍ണിയര്‍, ന്യൂട്രിജിന തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓയില്‍ ഫ്രീ മോയിസ്ചറൈസുകള്‍ ലഭ്യമാണ്. എണ്ണമയമുളള ചര്‍മമുള്ളവര്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മോയിസ്ചറൈസ് ചെയ്താല്‍ മതി.
വരണ്ട ചര്‍മത്തിന് കട്ടിയുള്ള ക്രീം
ചര്‍മത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരണ്ട ചുളിവുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മേക്കപ്പ് ചെയ്യുമ്പോള്‍ ഫൗണ്ടേഷന്‍ ഇടുന്നതിന് മുന്‍പ് നന്നായി മോയിസ്ചറൈസ് ചെയ്യണം. ഇല്ലെങ്കില്‍ 'ഡ്രൈ പാച്ചസ്' വരാം. എണ്ണമയമുള്ള കട്ടിയുള്ള മോയിസ്ചറൈസിങ് ക്രീമുകള്‍ ആണ് ഇവര്‍ക്ക് അനുയോജ്യം. വരണ്ട ചര്‍മമുള്ളവര്‍ രണ്ടോ, മൂന്നോ പ്രാവശ്യമെങ്കിലും പുരട്ടണം. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് ഏറ്റവും ഉത്തമം. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ആല്‍മണ്ട് ഓയില്‍ തുടങ്ങിയ ഇവര്‍ക്ക് നല്ലതാണ്. ആല്‍ക്കഹോള്‍ അടങ്ങാത്ത മോയിസ്ചറൈസര്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ ചര്‍മം കൂടുതല്‍ വരണ്ടതാകും.
നോര്‍മല്‍ ചര്‍മത്തിന് എസ്.പി.എഫ്
നെറ്റിയുടെ ഭാഗം തൊട്ട് മൂക്ക് വരെയുള്ള ടി സോണില്‍ എണ്ണമയമുണ്ടെങ്കില്‍ വീര്യം കുറഞ്ഞ മോയിസ്ചറൈസര്‍ ആണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ളവര്‍ മോയിസ്ചറൈസര്‍ ആണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ളവര്‍ മോയിസ്ചറൈസിങ് ലോഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വരണ്ട കോമ്പിനേഷന്‍ ചര്‍മമുള്ളവര്‍ കട്ടി കൂടിയ ലേപനങ്ങള്‍ പുരട്ടണം.
സണ്‍ പ്രൊട്ടക്ഷന്‍ ഉള്ള മോയിസ്ചറൈസര്‍ രാവിലെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ക്രീമുകള്‍ രാവിലെയും വീര്യം കൂടിയവ രാത്രിയിലുമാണ് പുരട്ടേണ്ടത്. ഒത്തിരി വരണ്ട ചര്‍മത്തിന് രണ്ടുപ്രാവശ്യം ലെയറുകളായി ക്രീം ഉപയോഗിക്കാം.
ഗ്രീന്‍ ടീ, പോമഗ്രനേറ്റ്, ക്യമോമില്‍..തുടങ്ങിയ ആന്റിഓക്‌സിഡന്റ്‌സ് ഉള്ള മോയിസ്ചറൈസിങ് ക്രീമുകള്‍ ചര്‍മത്തിന് ഉന്മേഷം നല്‍കും.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: moisturising cream and skin type