ര്‍ഭകാലത്തും ശേഷവും ഒഴിവാക്കാനാവത്തതാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. പൂര്‍ണമായി മാറ്റാനാവില്ലെങ്കിലും സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ ചില പൊടിക്കൈകളുണ്ട്. 

1. ചര്‍മത്തിലെ ജലാംശം നഷ്ടമാകാതെ നോക്കാം

ഒലീവ് ഓയില്‍, വെളിച്ചെണ്ണ, മറ്റേതെങ്കിലും വിറ്റാമിന്‍ ഇ സമൃദ്ധമായ എണ്ണ എന്നിവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കും. ചര്‍മത്തിലെ ജലാംശം നഷ്ടാകാതെ സൂക്ഷിക്കാനും ചര്‍മം മൃദുലമാകാനും അസ്വസ്ഥതകള്‍ മാറാനും ഇത് നല്ലതാണ്. 

2. എക്‌സ്‌ഫോളിയേറ്റ് ചെയ്യാം

ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതചര്‍മം നീക്കാനും പുതിയ ചര്‍മം വളരുന്നതിനും സഹായിക്കും. ഇതും സ്‌ട്രെച്ചുമാര്‍ക്കുകള്‍ കുറയ്ക്കും. 

3. ബാലന്‍സ്ഡ് ഡയറ്റ്

ഗര്‍ഭകാലത്ത് തടി വയ്ക്കുകയും പ്രസവ ശേഷം മെലിയുകയും ചെയ്യുമ്പോഴാണ് സ്‌ട്രെച്ചുമാര്‍ക്കുകള്‍ മിക്കവരിലും അമിതമാകുക. കൃത്യമായ വ്യായമത്തിലൂടെയും ഡയറ്റിലൂടെയും അമിതവണ്ണം കുറച്ചാല്‍ ചര്‍മത്തിന് പൂര്‍വ സ്ഥിതിയിലാകാനുള്ള സമയം ലഭിക്കും. 

4. വെള്ളം കുടിക്കാം

രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം ദിവസവും മറക്കാതെ കുടിക്കാം. ചര്‍മം ആരോഗ്യത്തോടെയും മൃദുവായും ഇരിക്കാന്‍ ഇതാണ് നല്ല വഴി. സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയാനും കൂടുതല്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.

5. മടിപിടിച്ച് ഇരിക്കേണ്ട

ഗര്‍ഭകാലത്തും ശേഷവും വ്യായാമം മറക്കേണ്ട. ഓരോകാലത്തും ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ വ്യായാമങ്ങള്‍ പിന്തുടരാം. 

6. ക്രീമുകള്‍

പ്രസവത്തിന് ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌ട്രെച്ച് മാര്‍ക്കുകള്‍  കുറയുന്നതിനുള്ള ക്രീമുകള്‍ പുരട്ടാം.

Content Highlights: minimize the appearance of stretch marks by taking these simple tips