നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന താരമാണ് ബോളിവുഡ് താരം മലൈക അറോറ. യോ​ഗയും വ്യായാമവുമൊക്കെയാണ് തന്റെ ഫിറ്റ്നസിനു പിന്നിലെന്നും താരം പറഞ്ഞിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിൽ ചെയ്യാവുന്ന മാർ​ഗങ്ങളെക്കുറിച്ച് മലൈക വീഡിയോ പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തിലേക്കിതാ കേശപരിപാലനത്തെക്കുറിച്ചു കൂടി പങ്കുവച്ചിരിക്കുകയാണ് മലൈക.

മിക്കയാളുകളും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. അതിനായി നാട്ടിൽ കാണുന്ന മരുന്നുകൾ മാറിമാറി പരീക്ഷിക്കുന്നവരും വീട്ടിലെ പൊടിക്കൈകൾ പരീക്ഷിക്കുന്നവരുമൊക്കെയുണ്ട്. മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോ​ഗിച്ചുള്ള മാർ​ഗമാണ് മലൈക പങ്കുവച്ചിരിക്കുന്നത്. കോവിഡ് മുക്തമായതിനുശേഷം മുടികൊഴിച്ചിൽ കൂടിയെന്നും ഇതോടെയാണ് പണ്ടുതാൻ ശീലിച്ച മാർ​ഗം വീണ്ടും തുടരാൻ തീരുമാനിച്ചതെന്നും മലൈക പറയുന്നു.

ജീവിതത്തിൽ നാമെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നു പറഞ്ഞാണ് മലൈക കുറിപ്പ് ആരംഭിക്കുന്നത്. ചിലർക്ക് ഘട്ടം ഘട്ടമായാണ് അതു വരുന്നതെങ്കിൽ ചിലർ അതിനെ എന്നും നേരിടുന്നു. അതിനെ ഭയക്കുന്നതിനു പകരം ശരിയായ വഴിയിലൂടെ മറികടക്കുകയാണ് വേണ്ടതെന്ന് മലൈക പറയുന്നു. ആരോ​ഗ്യകരമായ ഡയറ്റ് ശീലമാക്കുന്നതിനൊപ്പം ചില ലളിതമായ ടിപ്സും പങ്കുവെക്കുകയാണ് മലൈക. 

 
 
 
 
 
 
 
 
 
 
 
 
 

Hair loss is one demon that we all have to face in our lives...for some it comes in phases and for some it's like an everyday problem. But we don't need to fear it...just need to tackle it the correct way. Apart from maintaining a healthy diet, we can use some simple diy tips to control the hair fall. Post my Covid19 recovery, even I have been experiencing an intense hair fall than usual, so apart from my daily dose of good ol' vitamins, I have also restarted my one ingredient diy hair fall therapy...Onion juice!. Just grate one fresh onion and extract it's juice, now apply the juice to ur scalp with the help of a cotton ball. Keep it for sometime and then wash it off with a paraben free shampoo. You'll see the results within a week and trust me..you'll not be disappointed. #MalaikasTrickOrTip #HairCare

A post shared by Malaika Arora (@malaikaaroraofficial) on

കോവിഡിനു ശേഷം തനിക്ക് സാധാരണത്തേതിനേക്കാൾ കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടായി. അങ്ങനെയാണ് സ്ഥിരം വിറ്റാമിനുകൾക്കൊപ്പം സ്വന്തമായൊരു തെറാപ്പി കൂടി തുടങ്ങിയത്.  മറ്റൊന്നുമല്ല ഉള്ളി നീരാണത്.  ഒരു ഉള്ളിയെടുത്ത് ​ഗ്രേറ്റ് ചെയ്ത് അതിന്റെ നീരെടുക്കുക. ശേഷം കോട്ടൺ ബോൾ ഉപയോ​ഗിച്ച് അത് ശിരോചർമത്തിൽ തേക്കുക. കുറച്ചുനേരത്തിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയുക. 

ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണുമെന്നും നിരാശപ്പെടേണ്ടി വരില്ലെന്നും മലൈക പറയുന്നു. ഉള്ളിനീര് തയ്യാറാക്കി ഉപയോ​ഗിക്കേണ്ട വിധം വീഡിയോയായി പങ്കുവെച്ചിട്ടുമുണ്ട് മലൈക.

Content HIghlights: malaika arora hair care tips