ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു താരങ്ങളിൽ പലരും. ചിലരൊക്കെ പാചകപരീക്ഷണങ്ങളുമായാണ് അവതരിച്ചതെങ്കിൽ ചിലർ സൗന്ദര്യസംരക്ഷണത്തിനാണ് ഊന്നൽ നൽകിയത്. ബോളിവുഡ് നടി മലൈക അറോറയും അക്കൂട്ടത്തിൽ ഒട്ടും പിന്നിലല്ല. കേശപരിപാലനത്തിനും തിളങ്ങുന്ന ചർമത്തിനുെമാക്കെയുള്ള ടിപ്സ് മലൈക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മുഖക്കുരുവിനെ പമ്പ കടത്താനുള്ള എളുപ്പവഴിയുമായി എത്തിയിരിക്കുകയാണ് താരം. 

മുഖക്കുരുവിനാൽ ബുദ്ധിമുട്ടുന്നുണ്ടോ? അവ ഇല്ലാതാക്കാനുള്ള എളുപ്പവഴിയാണ് പങ്കുവെക്കുന്നത്. കാലാവസ്ഥാ മാറ്റം കൊണ്ടും ഹോർമോൺ വ്യതിയാനം കൊണ്ടും സൗന്ദര്യവർധക വസ്തുക്കളുടെ അമിതോപയോ​ഗം കൊണ്ടുമൊക്കെ മുഖക്കുരു ഉണ്ടാവാം. അവ ഇല്ലാതാക്കാൻ മൂന്നേമൂന്നു ചേരുവ കൊണ്ടുള്ള വഴി പരിചയപ്പെടാം എന്നു പറഞ്ഞാണ് മലൈക വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഇതിനായി കറുവാപ്പട്ട, നാടൻ തേൻ, നാരങ്ങാനീര് എന്നിവയാണ് ആവശ്യം. അൽപം കറുവാപ്പട്ടപ്പൊടിയെടുത്ത് ഒരു ടേബിൾ സ്പൂൺ നാടൻതേനും അൽപം നാരങ്ങാനീരും ചേർത്താൽ മലൈകയുടെ ഫേസ്പാക് റെഡിയായി. വായയും കണ്ണും ഒഴിച്ചുള്ള മുഖത്തെ ഭാ​ഗങ്ങളിലെല്ലാം ഈ മിശ്രിതം പുരട്ടുക. പത്തുമിനിറ്റിനു ശേഷം തണുത്തവെള്ളം കൊണ്ട് കഴുകാം. ഇനി മുഖക്കുരു നിയന്ത്രണാതീതമായി ഉള്ളവരാണെങ്കിൽ ഡോക്ടറെ കാണുന്നതാവും ഉചിതമെന്നും മലൈക പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Suffering from acne breakouts every now and then? Here's a simple diy to control those 'Bad timing' breakouts. I personally have very sensitive skin and I often tend to get a break out. Breakouts can happen due to various reasons like weather change, hormonal change or due to excessive use of products on skin. Here's introducing the terrific trio to help cope with your day to day breakouts. Take some cinnamon powder (Dalchini), add a tablespoon of raw organic honey, squeeze some fresh lime juice to it and your face pack is ready. Apply it evenly on your face avoiding the mouth and eye area, keep it for 8-10 mins and rinse it off with cold water. U may feel a tingling sensation,that’s fine,but if unbearable then rinse off. Please note that if your acne breakout is severe, it is advisable to consult a doctor regarding the same #OrganicFaceMask #AcneTreatment #MalaikasTrickOrTip

A post shared by Malaika Arora (@malaikaaroraofficial) on

അടുത്തിടെയാണ് മലൈക ബോഡി സ്ക്രബ് ഉണ്ടാക്കാനുള്ള വഴി പങ്കുവച്ചത്. കാപ്പിപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് പുരട്ടേണ്ട വിധമാണ് മലൈക അന്നു പോസ്റ്റ് ചെയ്തത്. കോഫി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ആരുപറഞ്ഞുവെന്നും കോഫി എന്ന വില്ലനെ താരമാക്കാൻ ഇതാ ഒരവസരം എന്നു പറഞ്ഞുമാണ് താരം അന്നു വീഡിയോ പങ്കുവച്ചത്. 

Content Highlights: malaika arora beauty tips viral video