ബോളിവുഡിലെ ഏറ്റവും ഫിറ്റെസ്റ്റ് ആന്‍ഡ് ഹോട്ടെസ്റ്റ് നടിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. നാല്‍പത്തിയാറിലും പ്രായത്തെ തോല്‍പിക്കുന്ന തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് തിരയുന്നവര്‍ക്ക് ആറ് ടിപ്പ്‌സാണ് മലൈക നല്‍കുന്നത്

1. മേക്കപ്പ് ഡീടോക്‌സ്

ഷൂട്ടുകളില്ലാത്തപ്പോള്‍ മേക്കപ്പ് ഒഴിവാക്കും. അല്ലെങ്കില്‍ സിമ്പിള്‍ മേക്കപ്പ് മാത്രം. മാത്രമല്ല ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യും. 

2. ഹോട്ട് ലെമണ്‍ വാട്ടര്‍

രാവിലെ ഉണര്‍ന്നാലുടനെ തേന്‍ ചേര്‍ത്ത ഹോട്ട് ലെമണ്‍ വാട്ടര്‍ കുടിക്കും. ഡിഹൈഡ്രേഷനെ തടയാനാണ് ഇത്. മാത്രമല്ല ചര്‍മത്തിന്റെ ആരോഗ്യത്തിനും ഈ പാനീയം ഉത്തമമാണ്

3. സി.ടി.എം ശീലം

ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ്... എല്ലാ ദിവസവും ഇവ ശീലമാക്കാം. ത്വക്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്ലെന്‍സിങ് സഹായിക്കും. ചര്‍മത്തിലെ പി.എച്ച് നില ബാലന്‍സ് ചെയ്യാന്‍ ടോണിങ് ചെയ്യാം. ചര്‍മത്തെ മനോഹരമായി നിലനിര്‍ത്താന്‍ മോയിസ്ചറൈസിങും.

4. സണ്‍സ്‌ക്രീന്‍

വെയിലുള്ളപ്പോള്‍ മാത്രമല്ല എപ്പോള്‍ പുറത്തിറങ്ങിയാലും എസ്.പി.എഫ് പ്രൊട്ടക്ഷനുള്ള സണ്‍സ്ക്രീൻ മറക്കില്ല. ഇത് ചര്‍മം വേഗത്തില്‍ പ്രായമാകുന്നത് കുറയ്ക്കും. 

5. ഭക്ഷണം

ജങ്ക് ഫുഡ് ഇല്ലേയില്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിയുന്നതും ഒഴിവാക്കും. അത്തരം ഭക്ഷണം കഴിക്കേണ്ടി വന്നാല്‍ വെര്‍ജിന്‍ ഒലീവ് ഓയിലില്‍ പാകം ചെയ്തവ മാത്രം ഉപയോഗിക്കും.

5. വര്‍ക്ക് ഔട്ട്

ദിവസവും യോഗയും എക്‌സര്‍സൈസും. ചര്‍മ സൗന്ദര്യത്തിന് വേറെന്ത് വേണം. 

Content Highlights: Malaika Arora beauty tips