പ്രകൃതിദത്തമായ ഫേസ് ക്ലീനറുകള്‍ പലപ്പോഴും വിലയേറിയവയാണ്. എങ്കില്‍ അവ നമുക്ക് തന്നെ വീട്ടില്‍ തയ്യാറാക്കിയാലോ. വീട്ടില്‍ തന്നെയുള്ള പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫേസ്‌കെയര്‍ പ്രോഡക്ടുകള്‍ ചര്‍മത്തിനും നല്ലതാണ്. കെമിക്കലുകല്‍ ചേരാത്തതിനാല്‍ ധൈര്യപൂര്‍വം ഉപയോഗിക്കാം. പാര്‍ശ്വഫലങ്ങളുമുണ്ടാവില്ല.
ആവശ്യമായ സാധനങ്ങള്‍
1. ഓട്‌സ് പൗഡര്‍- കാല്‍ കപ്പ്
ഓട്‌സ് നാച്വറല്‍ സ്‌ക്രബറാണ്. മാത്രമല്ല ചര്‍മം ക്ലീനാക്കാനും ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ഓട്‌സ് പൗഡര്‍ നല്ലതാണ്
2. മഞ്ഞള്‍- ഒരു ടീസ്പൂണ്‍
ചര്‍മത്തിലെ അണുബാധകളും അസ്വസ്ഥതകളും തടയാനും മുറിവുകള്‍ ഉണങ്ങാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും മഞ്ഞള്‍ ഉത്തമമാണ്
3. ആല്‍മണ്ട്- രണ്ട് ടേബിള്‍ സ്പൂണ്‍
നല്ലൊരു എക്‌സ്‌ഫോളിയേറ്റിങ് ഏജെന്റാണ് ആല്‍മണ്ട്
4. കടലമാവ്- അരകപ്പ്
ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കും. ഒപ്പം ചര്‍മ സുഷിരങ്ങളിലെ അഴുക്കുകള്‍ മാറ്റി ചര്‍മത്തിന് കൂടുതല്‍ ശ്വസിക്കാനുമുള്ള വഴിയൊരുക്കുകയും ചെയ്യും.
5. ലാവണ്ടര്‍ എസന്‍ഷ്യല്‍ ഓയില്‍- 10 തുള്ളി
എല്ലാത്തരം ചര്‍മത്തിനും യോജിച്ചതാണ് ലാവണ്ടര്‍ എസന്‍ഷ്യല്‍സ്. മുഖക്കുരുവിന്റെ പാടുകള്‍, കറുത്ത പാടുകള്‍ ഇവയൊക്കെ മാറ്റാന്‍ നല്ലതാണ് ലാവണ്ടര്‍.
എങ്ങനെ
എല്ലാ ചേരുവകളും ഒരു ബൗളില്‍ എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ഇനി വായു കടക്കാത്ത ഗ്ലാസ് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ വക്കാം. ഓരോ സ്പൂണ്‍ വീതം എടുത്ത് എടുത്ത് പനിനീരില്‍ ചാലിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധജലത്തില്‍ കഴുകാം.
Content Highlights: make a face pack powder at home