ബിടൗണിലെ എവര്‍ഗ്രീന്‍ ബ്യൂട്ടി കരീനകപൂറിന്റെ സൗന്ദര്യരഹസ്യങ്ങള്‍ തിരയാത്ത സൗന്ദര്യാരാധകര്‍ കുറവാണ്. ലോക്ഡൗണായാലും അല്‍പസ്വല്പം സൗന്ദര്യ സംരക്ഷണമൊക്കെ എല്ലാവരും ചെയ്യുന്നുമുണ്ടാവും. അതും വീട്ടിലുള്ള ചില പൊടിക്കൈകള്‍. കരീനയും മറിച്ചല്ല. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സൗന്ദര്യകൂട്ടുകളാണ് തന്റെ എവര്‍ഗ്രീന്‍ ബ്യൂട്ടിയുടെ രഹസ്യമെന്നാണ് താരം പറയുന്നത്. താരത്തിന്റെ ഇന്‍സ്റ്റയില്‍ ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ സ്‌കിന്‍ കെയര്‍ ഗോള്‍ പോസ്റ്റുകളാണ്. നോ മേക്കപ്പ് ലുക്കും നാച്വറല്‍ ഫേസ്പാക്കും.. അങ്ങനെ പലതും.
ഈ അടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വീട്ടില്‍ തയ്യാറാക്കിയ ഫേസ്പായ്ക്കാണ് താരം പുരട്ടിയിരിക്കുന്നത്. സമ്മര്‍ എസന്‍ഷ്യല്‍സ് എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
നോ മേക്കപ്പ് സെല്‍ഫികളാണ് താരത്തിന്റെ ലോക്ഡൗണ്‍ പോസ്റ്റുകളില്‍ അധികവും. മകന്‍ തൈമൂര്‍ ഉണ്ടാക്കിയ ഹാന്‍ഡ്‌മേഡ് നെക് പീസ് അണിഞ്ഞ പോസ്റ്റിലും മകനൊപ്പം കളിക്കുന്ന ചിത്രത്തിലുമെല്ലാം മേക്കപ്പ് ഇല്ലാതെയാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഇളവെയിലില്‍ മേക്കപ്പൊന്നുമില്ലാതെ അലസമായി മുടി അഴിച്ചിട്ട് നില്‍ക്കുന്ന കരീനയുടെ ചിത്രവും വൈറലാണ്. Sunshine on my mind and my face... കരീന കുറിച്ചിരിക്കുന്നു. മേക്കപ്പ് അണിഞ്ഞ ഒരു ചിത്രം കരീന പോസ്റ്റ് ചെയ്തിരുന്നു.. അത് ഫണ്ണി പോസ്റ്റാണെന്ന് മാത്ര. പിങ്ക് ലിപ്സ്റ്റിക്കും കവിളില്‍ പിങ്ക് ഹൈലറ്റുമാണ് നല്‍കിയിരിക്കുന്നത്.
ലോക്ഡൗണ്‍ കാലവമാണ് വേനലുമാണ്. മേക്കപ്പില്ലാതെ അല്‍പം വെയിലൊക്കെ കൊണ്ട് അലസമായി കുടുംബത്തോടൊപ്പം സമയത്തിന്റെ നല്ലഭാഗം ചെലവാക്കാമെന്നാണ് കരീനയുടെ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights: Kareena Kapoor's Summer Essentials