നല്ല ഭംഗിയുള്ള ഒരു സ്ലീവ് ലെസ്സ് ഡ്രെസ്സോ ടോപ്പോ ഇട്ട് പാർട്ടിക്കോ മറ്റോ പോകാൻ നിൽക്കുമ്പോഴാവും കക്ഷങ്ങളിലെയും കൈമുട്ടിലെയും കാൽമുട്ടിലെയുമൊക്കെ കറുപ്പ് ശ്രദ്ധയിൽ പെടുക. ഇഷ്ടമുള്ള ഉടുപ്പുമാറ്റിവയ്ക്കുകയേ പിന്നെ വഴിയുള്ളു. ഈ കറുപ്പ് പലതരം കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ഹോർമോൺ വ്യതിയാനങ്ങൾ, അലർജ്ജി, ചൂട്, ഈ ഭാഗങ്ങളിലെ ചർമത്തിന് ശരിയായ പരിചരണം നൽകാത്തത് അങ്ങനെ പലതും. ശല്യമാകുന്ന ഈ കറുത്ത പാടുകൾ മാറാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകളുണ്ട്.

1. ആപ്പിൾ സിഡർ വിനഗർ ചർമത്തിലെ മൃതകോശങ്ങളെ നീക്കാനും ചർമത്തിന് നിറം വർധിപ്പിക്കാനും സഹായിക്കും. നേർപ്പിച്ച ആപ്പിൾ സിഡർ വിനഗർ കോട്ടണിൽ മുക്കി കക്ഷത്തിലും കൈമുട്ടിലും പുരട്ടാം. ദിവസവും ഇങ്ങനെ ചെയ്താൽ നല്ല ഫലം ലഭിക്കും.

2. ചർമപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് അലോവേര. ഇതൊരു നാച്വറൽ സൺസ്ക്രീൻ കൂടിയാണ്. എല്ലാ ദിവസവും അലോവേര ജെൽ കക്ഷങ്ങളിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം തുടച്ചു കളയാം. ചർമത്തിലെ ജലാംശം നിലനിർത്താനും ചർമം മൃദുലമാകാനും അലോവേര ജെൽ സാഹായിക്കും

3. വെള്ളരിയുടെ ബ്ലീച്ചിങ് സ്വഭാവം ചർമത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ മാറാനും സഹായിക്കുും. ഇതിലടങ്ങിയ വിറ്റാമിനുകളും മിനറലുകളും ചർമത്തിന് വളരെ ഗുണകപ്രദമാണ്. മുറിച്ച് വെള്ളരി കക്ഷങ്ങളിലും കൈമുട്ടുകളിലും രണ്ട് മൂന്ന് മിനിറ്റ് ഉരസുക. ദിവസവും ചെയ്താൽ ചർമത്തിന്റെ സ്വഭാവിക നിറം തിരിച്ചു കിട്ടും.
Content Highlights:How You Can Brighten Your Underarms