തൊരു പെണ്‍കുട്ടിയുടെയും പേടിസ്വപ്നമാണ് മുഖക്കുരു. ഹോര്‍മോണ്‍ വ്യതിയാനത്തില്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് മുഖക്കുരുവിന് പിന്നിലുള്ളത്. വേദന ഉള്ളത് പോട്ടെന്നു വയ്ക്കാം എന്നാല്‍ മുഖക്കുരുവിന്റെ ഭാഗമായുള്ള ചുവപ്പും കറുപ്പും പാടുകളും പലപ്പോഴും സമയമെടുത്തേ മാറുകയുള്ളൂ. പിംപിള്‍ കെയര്‍ എന്ന പേരില്‍ നിരവധി പ്രൊഡക്ടുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവയെല്ലാം വാങ്ങി ഉപയോഗിക്കുന്നതിന് മുന്‍പ് ഒരല്പം ശ്രദ്ധ വച്ചാല്‍ മുഖക്കുരുവിനെ എന്നേക്കുമായി അകറ്റി നിര്‍ത്താവുന്നതേയുള്ളു 

  • നേരത്തെ പറഞ്ഞ പോലെ മുഖക്കുരുവിനെ ചെറുക്കാന്‍ ധാരാളം പ്രോഡക്ടസ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പലതും മാറി മാറി ഉപയോഗിക്കാതെ നോക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അത് മുഖക്കുരു കൂടുതല്‍ വരുത്താനേ ഉപകരിക്കൂ .
  • അതുപോലെ തന്നെ മുഖക്കുരുവിന് നാട്ടുവൈദ്യവും പൊടിക്കൈകളും മറ്റും പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. കേട്ടപാതി കേള്‍ക്കാത്ത പാതി അത് പരീക്ഷിക്കാന്‍ പോകാതെ സ്‌കിന്‍ ഇറിറ്റേഷന്‍ വല്ലതുമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം അത്തരം പരീക്ഷണങ്ങള്‍ നടത്തുക. 
  • ഉറക്കം ആരോഗ്യത്തിനോടൊപ്പം തന്നെ സൗന്ദര്യത്തിനും പ്രധാനമാണെന്നറിയാമല്ലോ. ഉറക്കം മാത്രം നന്നായാല്‍ പോരാ തല വെക്കാന്‍ ഉപയോഗിക്കുന്ന തലയിണയും കിടക്ക വിരിയും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. സാറ്റിനിലോ സില്‍ക്കിലോ ഉള്ള തലയിണ കവര്‍ ഉപയോഗിക്കുന്നത് ചര്‍മം സുന്ദരമാക്കി നിര്‍ത്താന്‍ ഉത്തമം. 
  • നന്നായി വിയര്‍ക്കുന്ന പ്രകൃതമാണെങ്കില്‍ ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാന്‍ ശ്രമിക്കുക. എന്നാല്‍ ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ തവണ ഫെയ്‌സ് വാഷ് പോലുള്ളവ ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതല്ല.
  • മനസ്സ് സന്തോഷമായിരുന്നാല്‍ അത് ചര്‍മത്തിലും പ്രതിഫലിക്കും. ടെന്‍ഷനും സ്ട്രെസും കുറയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
  • ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ചര്‍മം സുന്ദരമായിരിക്കാന്‍ സഹായിക്കുന്നതോടൊപ്പം മുഖക്കുരുവിനെയും പടിക്ക് പുറത്ത് നിര്‍ത്തും 
  • കൊതിപ്പിക്കുന്ന രുചിയാണ് ഫാസ്റ്റ് ഫുഡിന്. എന്നാല്‍ മുഖക്കുരു വേണ്ട എന്നുണ്ടെങ്കില്‍ ഇത്തരം ജങ്ക് ഫുഡുകളോട് ഗുഡ്‌ബൈ പറഞ്ഞോളൂ.
  • വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതാണ്. വിയര്‍പ്പിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നതോടൊപ്പം ചര്‍മത്തിലെ സുഷിരങ്ങളും വൃത്തിയായി മുഖക്കുരു വരാതെ കാക്കുന്നു. 
  • പഞ്ചസാരയുടെയും പാലുല്‍പന്നങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് മുഖക്കുരുവിനെ അകറ്റാന്‍ നല്ലത്.
  • എത്രയൊക്കെ ക്ഷീണമുണ്ടെങ്കിലും മുഖത്തിട്ടിരിക്കുന്ന മേക്കപ്പ് എല്ലാം കളഞ്ഞ് ചര്‍മം വൃത്തിയാക്കി മാത്രമേ ഉറങ്ങാവൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം 

    കടപ്പാട് : ഇന്ത്യന്‍ മെയ്ക്കപ്പ് ആന്റ് ബ്യൂട്ടി ബ്ലോഗ്‌