രണ്ടചര്‍മമുള്ളവര്‍ക്ക് ചര്‍മസംരക്ഷണം എന്നും തലവേദയാണ്. വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചര്‍മമാണ് ഇക്കൂട്ടരുടേത്,. വരണ്ട് പൊട്ടുക, ചുളിവുകള്‍ വീഴുക, ചെതുമ്പല്‍ പോലെയാവുക... എല്ലാം കുഴപ്പം തന്നെ. ഇത്തരക്കാര്‍ക്ക് വീടിനുള്ളില്‍ തന്നെ കണ്ടെത്താവുന്ന ചില സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങളുണ്ട്. 

1. സാഫ്രോണ്‍ ആന്‍ഡ് മില്‍ക് ക്രീം മാസ്‌ക്

രണ്ടോ മൂന്നോ കുങ്കുമപ്പൂവും രണ്ട് ടേബിള്‍സ്പൂണ്‍ തണുപ്പിച്ച മില്‍ക്ക് ക്ലീമും മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. നാല്‍പത് മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകുക. 
എളുപ്പത്തില്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ വളരെ നല്ലതാണ് ഇത്. ഈ പാക്ക് കൈകളിലും കാലുകളിലും ഉപയോഗിക്കാം. 

2. അവോക്കാഡോ, ഹണി, ബനാന മാസ്‌ക്

ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. മുഖത്തും കൈകളിലും കാലുകളിലും ഇത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാക്കാണ് ഇത്. 

3. റോസ്‌വാട്ടര്‍, ഗ്ലിസറിന്‍, മുട്ടയുടെ വെള്ള

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക.  ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്. 

4. ബനാന കോക്കനട്ട് മാസ്‌ക്

നന്നായി പഴുത്ത പഴം ഉടച്ചതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കോക്കനട്ട് മില്‍ക്ക് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇത് മുഖത്ത് തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിത്താന്‍ വേറെയൊന്നും പരീക്ഷിക്കേണ്ട. 

Content Highlights: homemade face mask for dry skin