മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കൗമാരകാലം. ശാരീരികമായ മാറ്റങ്ങള്‍ ചര്‍മത്തിലും തെളിഞ്ഞ് കാണുന്ന കാലം. ഈ കാലഘട്ടത്തില്‍ നമ്മളെടുക്കുന്ന സൗന്ദര്യ സംരക്ഷണം ചര്‍മത്തിന്റെ ആരോഗ്യം കാക്കുന്നതിന് പ്രധാനമാണ്. അത്‌പോലെതന്നെ പുതിയ ഫാഷനുകളും ട്രെന്‍ഡുകളും പരീക്ഷിക്കാന്‍ പറ്റുന്ന കാലമാണിത്. ഇരുപതുകളിലെത്തിയ പെണ്‍കൊടികള്‍ക്കായി അല്ലറ ചില്ലറ നല്ല ശീലങ്ങളും ഫാഷനില്‍ നടത്താവുന്ന പരീക്ഷണങ്ങളും.

  • നിത്യവും രണ്ടു നേരം മുഖം വൃത്തിയായി കഴുകുന്നത് ശീലമാക്കുക. ആഴ്ചയില്‍ രണ്ടു തവണ സ്‌ക്രബ്ബ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റി ചര്‍മം സുന്ദരമാക്കാന്‍ സഹായിക്കും.
  • യുവത്വം നിലനിര്‍ത്താന്‍ ആന്റി ഓക്‌സിഡന്റുകള്‍ വളരെ പ്രധാന ഘടകമാണ്. വിറ്റാമിന്‍ എ,സി,ഇ എന്നിവയും ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
  • വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് എത്ര മാത്രം പ്രധാനമാണെന്നറിയാമല്ലോ. നിത്യവും 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല വെള്ളരിക്ക, നാരങ്ങ, പുതിന, മല്ലി എന്നിവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ചര്‍മം തിളങ്ങാന്‍ സഹായിക്കും. 
  • വെയിലത്തിറങ്ങുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ക്രീം പുരട്ടുന്നത് ശീലമാക്കുക.
  • ഫാറ്റി ആസിഡുകള്‍ വിറ്റാമിന്‍ എന്നിവയടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കുക. 
  • നിത്യവും നാല്‍പത്തിയഞ്ച് മിനിട്ടെങ്കിലും വ്യായാമംചെയ്യാന്‍ ശീലിക്കുക. തടി കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ വിയര്‍പ്പിലൂടെ പുറന്തള്ളി ചര്‍മത്തെ സുന്ദരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.
  • കണ്‍സീലര്‍, ഫൗണ്ടേഷന്‍, സണ്‍സ്‌ക്രീന്‍ തുടങ്ങി ചര്‍മത്തിന് ചേരുന്ന പല വിധ മേക്കപ്പ് ഐറ്റംസും തേടി പിടിച്ച് ഉപയോഗിക്കാന്‍ എളുപ്പമല്ല. അതിനാല്‍ ഇതെല്ലം അടങ്ങിയിട്ടുള്ള സി.സി ക്രീം ഉപയോഗിക്കാം.
  • പരീക്ഷണങ്ങളുടെ കാര്യമാണെങ്കില്‍ നിങ്ങളുടെ സ്ഥിരം ലുക്ക് ഒന്ന് മാറ്റി പിടിക്കാന്‍ സാധിക്കുന്ന കാലമാണ്. കണ്ണെഴുതാത്തവര്‍ കണ്ണ് നല്ല കടുപ്പിച്ച് എഴുതിയും ബോള്‍ഡ് കളര്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ചും നീണ്ട മുടിയുള്ളവര്‍ ഷോര്‍ട് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തുമൊക്കെ പരീക്ഷണങ്ങളാകാം 
  • നല്ലൊരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചര്‍മത്തിലെയും മുടിയിലെയും തകരാറുകള്‍ പരിശോധിച്ച് നേരെയാക്കാം 

courtesy : indianmakeupandbeautyblog