ചര്‍മ്മ സംരക്ഷണമെന്നാല്‍ മുഖം മാത്രമെന്ന ചിന്ത മാറ്റിയെടുക്കാം. കാല്‍ വിരല്‍ മുതല്‍ മുടി തുമ്പു വരെ ശ്രദ്ധ നല്‍കേണ്ടത്. കൈകളുടെ സംരക്ഷണം മിക്കവാറും പേരും മറന്ന് പോവുന്നതാണ്. വിപണിയില്‍ ലഭിക്കുന്ന മികച്ച ഹാന്‍ഡ് ക്രീമുകളെ ആശ്രയിക്കാവുന്നത്. എന്തൊക്കെയാണ് ഹാന്‍ഡ് ക്രീമിന്റെ ഗുണങ്ങളെന്ന് നോക്കാം

കൈകള്‍ വരണ്ടു പോവാനുള്ള സാഹചര്യങ്ങള്‍ വളരെയേറെയാണ്. അതിനാല്‍ നല്ലൊരു ഹാന്‍ഡ് ക്രിം കൈകള്‍ മൃദുവാക്കാന്‍ സഹായിക്കുന്നു.

ഗുണമേന്മയുള്ള ഹാന്‍ഡ്  ക്രീം കൈകളില്‍ ചുളിവ് വരാതിരിക്കാന്‍ സഹായിക്കുന്നു.

ദിവസേനയുള്ള മസാജിങ്ങും കൈകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

കൊറോണ കാലമായിതിനാല്‍ തന്നെ സാനിറ്റൈസര്‍ ഉപയോഗവും ഇടയ്ക്കിടെയുള്ള കൈകഴുകലും അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ കൈകളുടെ സ്വാഭാവികത നഷ്ടമാവാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്നെല്ലാം ഹാന്‍ഡ് ക്രീം ഒരു പരിധി വരെ സഹായിക്കുന്നു

മികച്ച ഹാന്‍ഡ് ക്രീം നഖങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്

വളരെയധികം ശ്രദ്ധയോടെ പരിപാലിക്കേണ്ടതാണ് ചര്‍മ്മം. അതിനാല്‍ തന്നെ ക്രീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചര്‍മ്മരോഗ വിദഗ്ദന്റെ ഉപദേശം തേടുന്നത് നല്ലതാണ്.

Content Highlights: hand cream and benefits