മുടി നേരത്തെ നരയ്ക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അകാല നരയ്ക്കുള്ള ചില നാടന്‍ ചികിത്സകള്‍ പരിചയപ്പെടാം.  

  • കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുക. 
  • ചെമ്പരത്തി പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക
  • വിഷ്ണുക്രാന്തിയുടെ പൂവ് പത്തെണ്ണം വീതമെടുത്ത് അരത്തുടം ആവണക്കെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ നരച്ച മുടി കറുക്കാന്‍ തുടങ്ങും. 
  • കട്ടത്തൈരില്‍ നെല്ലിക്ക അരച്ച് ഒരു പ്രാവശ്യം തലയില്‍ പുരട്ടുക.
  • കടുക്കത്തോട് ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി നന്നായി കഴുകുക. 
  • മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. 
  • ഒരു കപ്പ് മൈലാഞ്ചിപ്പൊടി, രണ്ടു ടീസ്പൂണ്‍ നെല്ലിക്കാപ്പൊടി, ഒരു മുട്ട, 50 ഗ്രാം കാപ്പിക്കുരു പൊടി, 50 ഗ്രാം തേയില, ഒരു കപ്പ് തൈര്, ഒരു നാരങ്ങ പിഴിഞ്ഞ് നീര് ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ മുടിയില്‍ തേക്കുക. 
  • കയ്യുണ്ണി ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് ദിവസവും രാവിലെയും രാത്രിയും സേവിക്കുക. 
  • എരുമക്കള്ളി, അരളി ഇവ രണ്ടും നല്ലപോലെ പാലില്‍ അരച്ചുകലര്‍ത്തി നരച്ച രോമകൂപത്തില്‍ പുരട്ടുക