പാല്‍ സമ്പൂര്‍ണ ആഹാരമാണെന്നാണ് പറയാറുള്ളത്. കുടിക്കാന്‍ മാത്രമല്ല ചര്‍മം സുന്ദരമാകാനും സൂപ്പറാണ് പാല്‍. പാല്‍ ചേര്‍ന്ന സൗന്ദര്യ വര്‍ദ്ധകസാധനങ്ങളുടെ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ. പാലില്‍ അടങ്ങിയ വിറ്റാമിന്‍ എ ചര്‍മം വരളുന്നതില്‍ നിന്ന് തടയും മാത്രമല്ല ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുകയും ജലാംശം നഷ്ടമാകുന്നത് തടയുകയും ചെയ്യും. ചര്‍മസംരക്ഷണത്തിനായി പാല്‍ ഉപയോഗിക്കാനുള്ള ടിപ്പുകള്‍ ഇതാ.
1. നാച്വറല്‍ ഫേസ്‌ക്ലീനര്‍
ബ്ലാക്ക്‌ഹെഡ്‌സും ചര്‍മത്തില്‍ പൊട്ടലുകള്‍ വീഴുന്നതും തടയാന്‍ പാല്‍ ചര്‍മത്തില്‍ പുരട്ടുന്നത് സഹായിക്കും. പാലില്‍ മുക്കിയ കോട്ടണ്‍ ബോളുകള്‍ കൊണ്ട് എല്ലാ ദിവസവും ചര്‍മം വൃത്തിയാക്കാം.
2. മോയിസ്ചറൈസര്‍
വരണ്ട ചര്‍മമാണോ പാല്‍ മതി പരിഹാരത്തിന്. ചര്‍മം മൃദുലമാകാനും ജലാംശം നിലനിര്‍ത്താനും ചര്‍മത്തില്‍ പാല്‍ പുരട്ടാം. തിളപ്പിക്കാത്ത പാല്‍ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിട്ട് വയ്ക്കാം. ഇനി തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിക്കോളൂ
3. ടാന്‍ റിമൂവല്‍
ചര്‍മത്തില്‍ കരുവാളിപ്പ് ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും അമിതമായി വെയില് കൊള്ളേണ്ടി വരുമ്പോഴും മറ്റും. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാലും ചര്‍മത്തെ അത് ബാധിക്കാം. ഇത് മാറാനായി വൃത്തിയുള്ള തുണി തിളപ്പിക്കാത്ത പാലില്‍ മുക്കി ചര്‍മത്തില്‍ വയ്ക്കാം. 10 മിനിറ്റ് എങ്കിലും ഇങ്ങനെ വയ്ക്കണം. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാം. പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് ചര്‍മത്തിന് തിളക്കം നല്‍കാനും മൃതചര്‍മത്തെ നീക്കാനും സഹായിക്കും. ഇതിലടങ്ങിയ പ്രോട്ടീന്‍ പിഗമന്റേഷന്‍ കുറയ്ക്കുകയും ചെയ്യും.
4. എക്‌സ്‌ഫോളിയേറ്റര്‍
പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് നല്ലൊരു എക്‌സ്‌ഫോളിയേറ്ററാണ്. ചര്‍മത്തിലെ അമിത എണ്ണമയം വലിച്ചെടുക്കാനും മൃതചര്‍മത്തെ നീക്കം ചെയ്യാനും പാല്‍ പുരട്ടുന്നത് സഹായിക്കും. ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താനും പാല്‍ നല്ലതാണ്.
Content Highlights: Get flawless skin with the goodness of milk