ജീവിത തിരക്കിനിടിയില്‍ സൗന്ദര്യ സംരക്ഷണവും ഒരുമിച്ച് കൊണ്ടു പോവാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി ഉപയോഗിക്കുന്ന ഉത്പനങ്ങള്‍ സൂക്ഷമതയോടെ തിരഞ്ഞെടുക്കാന്‍ മടി കാണിക്കരുത്. ഒരോ ചര്‍മ്മത്തിനും യോജിച്ച ഫെയ്‌സ് വാഷ് എങ്ങനെ തിരഞ്ഞെടുക്കാം

വരണ്ട ചര്‍മ്മം

അധികം പതയാത്ത മില്‍ക്കി ടെക്‌സ്ച്ചര്‍ ഇല്ലാത്ത ഫെയ്‌സ് വാഷ് വേണം തിരഞ്ഞെടുക്കാന്‍. വരണ്ട ചര്‍മ്മം ആയതിനാല്‍ ഹൈഡ്രേറ്റിങ്ങ് ഘടങ്ങളുള്ള ഹയലുറോണിക്ക് ആസിഡ് കറ്റാര്‍ വാഴയുടെ സത്ത് എന്നിവ അടങ്ങിയത് വേണം ഉപയോഗിക്കാന്‍. രാവിലെ എഴുന്നേറ്റ ഉടനെയും കിടക്കാന്‍ പോവുന്നതിന് മുന്‍പും മുഖം കഴുകാനായി ഫെയ്‌സ് വാഷ് ഉപയോഗിക്കാം

കോമ്പിനേഷന്‍ സ്‌കിന്‍

വരണ്ട ചര്‍മ്മത്തിന്റെയും എണ്ണമയമുള്ള ചര്‍മ്മത്തിന്റെയും ഇടയില്‍ നില്‍ക്കുന്ന ഘടനയാണ് ഈ ചര്‍മ്മത്തിനുള്ളത്. ജെല്‍ പോലുള്ള ഫെയ്‌സ് വാഷാണ് ഇവര്‍ക്ക് മികച്ചത്. സെറാമൈഡ്‌സ്, പെപ്പ്‌റ്റൈഡ്‌സ് എന്നിവ അടങ്ങിയ ഫെയ്‌സ് വാഷ് ഇവര്‍ക്ക് ഉപയോഗിക്കാം. രണ്ടു നേരം ഫെയ്‌സ് വാഷ് ഉപയോഗിക്കാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മം

പതയുന്ന തരത്തിലുള്ള ഫെയ്‌സ് വാഷാണ് ഇവര്‍ക്ക് മികച്ചത്. സാലിസിലിക്ക് ആസിഡ്. എഎച്ചഎ എന്നിവ അടങ്ങിയവ ഉപയോഗിക്കാം.