കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ താരങ്ങളെല്ലാം കൂടുതല്‍ സമയവും വീടിനുള്ളിലാണ്. ക്വാറന്റൈന്‍സമയത്ത് തങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നുള്ള വീഡിയോകളും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു. കത്രീന വര്‍ക്ക് ഔട്ട് സ്‌കില്‍സ്‌ന്റെ ടിപ്പുകള്‍ നല്‍കിയപ്പോള്‍ ദീപിക കുറച്ച് ഡി.ഐ.വൈ ഐഡിയാസാണ് നല്‍കിയത്. തന്‍രെ ഡെനിം കളക്ഷനെ എങ്ങനെ ഒതുക്കി വയ്ക്കാം, വാര്‍ഡ്രോബ് ഐഡിയാസ്... എന്നിങ്ങനെ. ഒപ്പം പങ്കുവച്ച ബ്യൂട്ടിടിപ്പാണ് വൈറല്‍. ഫേസ് റോളറാണ് ദീപികയുടെ പുതിയ ബ്യൂട്ടി സീക്രട്ട്. 

ഫേസ്‌റോളറിന്റെ ഗുണങ്ങള്‍  

1. ഫേസ് റോളര്‍ രക്തയോട്ടം കൂടുന്നതിന് സഹായിക്കും. ഇത് ത്വക്കിന്റെ ഇരുളിച്ചയും ചുളിവുകളും മാറ്റാനും നല്ലതാണ്. 

2. കണ്ണുകള്‍ വീങ്ങിയിരിക്കുന്നത് കുറയ്ക്കാന്‍ ഫേസ് റോളര്‍ നല്ലതാണ്. ഐസ്ബാഗ്‌സിനോട് ഇനി ഗുഡ്‌ബൈ പറയാം. ഇതിനൊപ്പം റഗുലര്‍ ഐ ക്രീമും മറക്കേണ്ട. 

3. ഫേസ്‌റോളര്‍ ഒന്ന് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. എങ്കില്‍ ഐസ്പാക്കിന് പകരം ഇത് ഉപയോഗിക്കാം. 

4. മുഖത്ത് ക്രീമോ സിറമോ പുരട്ടിയ ശേഷം ഫേസ് റോളര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.     

5. ആന്റിബാക്ടീരിയല്‍ സിറം ഉപയോഗിച്ച് ഫേസ് റോളര്‍ ക്ലീന്‍ ചെയ്യാന്‍ മറക്കേണ്ട.

6. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ മസ്സാജ് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ സമയം വേണ്ട. 

7. താടിയുടെ അടുത്ത് നിന്ന് കവിളിലേയ്ക്ക് എന്ന രീതിയില്‍ മുകളിലേയ്ക്ക് വേണം മസാജ് ചെയ്യാന്‍.

Content Highlights: Face Roller Tips and Care