ര്‍മത്തിലെ അഴുക്കുകള്‍ അകറ്റി ചര്‍മ സൗന്ദര്യം വീണ്ടെടുക്കാനുള്ള ഉത്തമ പ്രതിവിധിയാണ് മാസ്‌കുകള്‍. ചര്‍മത്തിലടിഞ്ഞ അഴുക്കുകള്‍ കളയാന്‍ സഹായിക്കും എന്ന് മാത്രമല്ല ചര്‍മ മൃദുവാകുന്നതിനും മാസ്‌ക് നല്ലതാണ്. മുഖത്ത് ആവി കൊളളിച്ചതിന് ശേഷം മാസ്‌ക് ഇട്ടുകൊടുക്കുന്നത് ഫലം വര്‍ധിപ്പിക്കും. 

പക്ഷേ ഓരോരുത്തരുടെയും ചര്‍മം തിരിച്ചറിഞ്ഞ് വേണം മാസ്‌ക് ഇട്ടുകൊടുക്കാന്‍. ചര്‍മത്തിന് അനുയോജ്യമായ മാസ്‌ക് കൃത്യമായ ഇടവേളകളില്‍ ഇടുന്നത് ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. കണ്ണിന് ചുറ്റും ചുണ്ടിന് ചുറ്റും മാസ്‌ക് ഇടുന്നത് ഒഴിവാക്കണം. 

വരണ്ട, സെന്‍സിറ്റീവായ ചര്‍മമാണെങ്കില്‍ മാസ്‌ക് ഇട്ട് ഒരു പത്തുമിനിട്ടിനുള്ളില്‍ തന്നെ കഴുകി കളയാന്‍ ശ്രദ്ധിക്കണം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ 15 മിനിട്ട് പൂര്‍ണമായും മുഖത്ത് നിലനിര്‍ത്തണം. 

നിങ്ങളുടെ ചര്‍മത്തിന്റെ പ്രത്യേകതകളും, അതിന്റെ പോരായ്മകളും തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്വയം മാസ്‌ക് തിരഞ്ഞെടുക്കാം. വെജിറ്റബിള്‍, പഴങ്ങള്‍, പൂക്കള്‍ അങ്ങനെ എന്തുപയോഗിച്ചും മാസ്‌ക് ഇടാന്‍ സാധിക്കും. 

കാരറ്റ് മാസ്‌ക് 

കാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മത്തിന് വളരെ നല്ലതാണ് കാരറ്റ് മാസ്‌ക്.

ഒരു വലിയ കാരറ്റിന്റെ പകുതിയും കാല്‍ സ്പൂണ്‍ തേനും ഉണ്ടായാല്‍ കാരറ്റ് മാസ്‌ക് തയ്യാറാക്കാം. കാരറ്റിന്റെ നീരെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് വേണം മാസ്‌ക് തയ്യാറാക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിട്ടിനുശേഷം കഴുകി കളയാം.