തൊണ്ണൂറുകളിലെ ഹരമായിരുന്ന തിന്‍ പുരികങ്ങളും കട്ടിപ്പുരികങ്ങളും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. യുവത്വം തുളുമ്പുന്ന മുഖത്തിന് പെന്‍സില്‍ തിന്‍ പുരികങ്ങളാണ് നല്ലത്. കട്ടിപ്പുരികത്തിനായുളള ചില പൊടിക്കൈകള്‍ ഇതാ.
പുരികം പറിച്ചെടുക്കല്ലേ
പുരികങ്ങളെ യാതൊരു ശ്രദ്ധയുമില്ലാതെ പറിച്ചെടുക്കുന്നത് അപകടമാണ്. പ്ലക്ക് ചെയ്യുമ്പോള്‍ വളരെ സൂക്ഷിക്കണം. ഭംഗി വരുത്താനും വൃത്തികേടാകാനും ഒരു നിമിഷം മതി. പുരികം സ്വയം പറിക്കുമ്പോള്‍ താഴെ ഭാഗത്തെ പുരികം എടുക്കുന്നതാകും നല്ലത്.
മോയ്ചുറൈസിങ്
കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് രണ്ടുമൂന്നു തവണ ഉപയോഗിക്കുമ്പോള്‍ കട്ടിവെക്കും തീര്‍ച്ച.
ഓയില്‍ മസാജ്
നിങ്ങള്‍ തലയില്‍ എണ്ണ തേക്കാറുണ്ടല്ലോ അതില്‍ കുറച്ച് പുരികത്തിലും തേക്കാവുന്നതാണ്. ഒലീവ്, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് കറുപ്പിനും കട്ടി വര്‍ധിപ്പിക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ, തുണിയിലോ, കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്.
മുട്ടയുടെ വെള്ള
പ്രോട്ടീനിന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ ഉപയോഗിക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.