ലമുടിയുടെ കൊഴിയുന്നത് നിങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടോ? കോവിഡ് ബാധിച്ചവരില്‍ തലമുടി കൊഴിച്ചില്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തലമുടിയുമായി ബന്ധപ്പെട്ട് ചില പ്രത്യേക പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നതെങ്കില്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ എണ്ണയാണ് തിരഞ്ഞെടുക്കേണ്ടത്. പതിവായി ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം ഈ എണ്ണകള്‍ കലര്‍ത്തി ഉപയോഗിക്കാം.

പെപ്പര്‍മിന്റ് എണ്ണ

തലമുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് പെപ്പര്‍മിന്റ് ചേര്‍ത്ത എണ്ണ. തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് ഫോളിക്കിളിന്റെ ബലം മെച്ചപ്പെടുത്താന്‍ ഈ എണ്ണ സഹായിക്കും. 

റോസ്‌മേരി എണ്ണ

തലമുടിയുടെ ഉള്ള് വര്‍ധിപ്പിക്കുന്നത് റോസ്‌മേരി എണ്ണ ഉത്തമമാണ്. കൂടാതെ, തലമുടി വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കും. തലമുടിയുടെ വളര്‍ച്ചയ്ക്ക് മിനോക്‌സിഡിലനേക്കാള്‍ ഫലപ്രദമാണ് റോസ്‌മേരി എണ്ണ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മിനോക്‌സിഡിലിനേക്കാള്‍ പാര്‍ശ്വഫലവും കുറവാണ് റോസ് മേരി എണ്ണയ്ക്ക്. 

തോട്ടത്തുളസി എണ്ണ

ശരീരത്തിലെ നീര്‍ക്കെട്ട് പ്രായമേറുന്നതിനും തലമുടി കൊഴിച്ചിലിന്റെ ആക്കം കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. നീര്‍ക്കെട്ടുകള്‍കൊണ്ടുള്ള മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ തോട്ടതുളസി കൊണ്ടുണ്ടാക്കിയ എണ്ണ മികച്ച പരിഹാരമാര്‍ഗമാണ്. ഇത് തലയോട്ടിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഹെയര്‍ഫോളിക്കിളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇത് തലമുടി വളര്‍ച്ച കൂട്ടുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.

Content highlights: Essential oils, Essential oils for hair growth and hair fall