സമ്മര്‍ദങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ അല്‍പമൊരു പിരിമുറക്കം ഒഴിവാക്കാനും ഓജസ്സ് വീണ്ടെടുക്കാനുമാണ് പലരും സ്പാകളില്‍ മസാജ് ചെയ്യാനെത്തുന്നത്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നതും ഒരു സ്പായില്‍ നിന്നുള്ള വീഡിയോയാണ്. വ്യത്യസ്തമായാണ് ഇവിടെ മസാജ് ചെയ്യുന്നത് എന്നതാണ് പ്രത്യേകത. മനുഷ്യര്‍ക്ക് പകരം ഇവിടെ മസാജ് ചെയ്യുന്നത് പാമ്പുകളാണ്.
കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ചാണ് മസാജ് ചെയ്യുന്നത്. മസാജിനെത്തുന്നവരുടെ പുറംഭാഗത്ത് ആദ്യം എണ്ണതേച്ചു പിടിപ്പിച്ചതിനു ശേഷം പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള പാമ്പുകളെ വച്ചാണ് മസാജ് ചെയ്യുന്നത്. ഇരുപത്തിയെട്ടോളം പാമ്പുകളെ ഉപയോഗിച്ചാണ് അരമണിക്കൂര്‍ മസാജ് ചെയ്യുന്നത്.
This massage at a Cairo spa is not for the faint-hearted pic.twitter.com/YWAsHrHn1e
— Reuters (@Reuters) December 29, 2020
പാമ്പുകളെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന് പുറകിലെ ഗുണവശങ്ങളെക്കുറിച്ച് സ്പാ ഉടമ സഫ്വാത് സെദ്കി പറയുന്നുമുണ്ട്. ഈ രീതിയിലൂടെ മസില്‍, സന്ധി വേദനകള്‍ക്ക് ആക്കം ലഭിക്കുമെന്നും രക്തചംക്രമണം വര്‍ധിക്കുമെന്നുമാണ് സെദ്കി പറയുന്നത്.
തുടക്കത്തില്‍ ഭയം തോന്നിയെങ്കിലും പിന്നീട് ആശ്വാസവും ആത്മവിശ്വാസവും വര്‍ധിച്ചുവെന്നാണ് ഈ മസാജ് ചെയ്തുകഴിഞ്ഞവര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: Egyptian spa offers snake massages viral video