ബ്ലാക്ക്ഹെഡ്സ് ഒരു സൗന്ദര്യപ്രശ്നമായി അലട്ടാത്തവർ വിരളമായിരിക്കും. ബ്ലാക്ക്ഹെഡ് റിമൂവറും മറ്റും ഉപയോഗിച്ച് ഇവ നീക്കം ചെയ്യാമെങ്കിലും അവയൊന്നും അത്ര ഫലപ്രദമാവാറില്ല. കൊറോണക്കാലമായതിനാൽ പതിവുള്ള പാർലർ സന്ദർശനവും പലരുടെയും മുടങ്ങിയിരിക്കും. എണ്ണമയമുള്ള ചർമത്തിലാണ് ബ്ലാക്ക് ഹെഡ്സ് കൂടുതലായി കാണപ്പെടുന്നത്. ബ്ലാക്ക് ഹെഡ്സ് പോലെ തന്നെ തലവേദനയാണ് വൈറ്റ്ഹെഡ്സും. ഇവ നീക്കം ചെയ്യാനായി നഖങ്ങൾ ഉപയോഗിച്ച് ഞെക്കുന്നതും, കൂടുതലായി സ്ക്രബ് ചെയ്യുന്നതുമൊക്കെ മുഖചർമ്മത്തിൽ പാടുകൾ വീഴ്ത്താനും അണുബാധക്കും എല്ലാം കാരണമാകാം. ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ഒരു ഈസി ഫേസ്പായ്ക്ക് ഉണ്ടാക്കിയാലോ.

ആവശ്യമായ സാധനങ്ങൾ

  • ഓട്ട്സ് പൗഡർ
  • കട്ടത്തൈര്- കാൽകപ്പ്
  • ഒലീവ് ഓയിൽ- ഒരു ടേബിൾ സ്പൂൺ

എങ്ങനെ

ഓട്ട്മീലിനെ നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റാക്കാം. ഇനി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ശുദ്ധജലത്തിൽ മുഖം കഴുകാം. ദിവസവും ചെയ്യാൻ മറക്കേണ്ട.

ഓട്സ് നല്ലൊരു എക്സ്ഫോളിയേറ്ററാണ്. ഇത് ചർമത്തിലെ ബ്ലാക്കഹെഡ്സിനെ നീക്കം ചെയ്യാൻ സഹായിക്കും. ഒപ്പം തൈര് ചർമത്തെ വൃത്തിയാക്കുകയും ഒലീവ് ഓയിൽ ചർമത്തിന് തിളക്കം നൽകുകയും ചെയ്യും.

Content Highlights:Easy face pack for removing blackheads