ല്‍പമൊന്നു മുടി നരച്ചു തുടങ്ങുമ്പോഴേക്കും ആശങ്കപ്പെട്ട് കളര്‍ ചെയ്യാന്‍ പായുന്നവരുണ്ട്. ചിലതൊക്കെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ വീണ്ടും നര കണ്ടുതുടങ്ങും. ഇത്തരത്തില്‍ മുടി കളര്‍ ചെയ്തു മടുത്ത ഒരു സ്ത്രീക്കു വേണ്ടി ഹെയര്‍ കളറിസ്റ്റായ ജാക് മാര്‍ട്ടിന്‍ ചെയ്തുകൊടുത്ത പരിഹാരം വന്‍ഹിറ്റായി മാറിയിരിക്കുകയാണ്. 

ഓരോ മൂന്നാഴ്ച കൂടുമ്പോഴും തനിക്ക് മുടി കളര്‍ ചെയ്യേണ്ടി വരുന്നു ഇതിനൊരു പരിഹാരം ഉണ്ടാകുമോ എന്ന കസ്റ്റമറുടെ ചോദ്യമാണ് കാലിഫോര്‍ണിയ സ്വദേശിയായ ജാക് മാര്‍ട്ടിന് പുതിയൊരു ആശയം നേടിക്കൊടുത്തത്. എല്ലാവരും മുടി കറുപ്പിക്കാന്‍ പരക്കം പായുമ്പോള്‍ മുടി വെളുപ്പിക്കുക എന്ന ആശയമാണ് മാര്‍ട്ടിന്‍ ചിന്തിച്ചത്. 

പിന്നൊന്നും നോക്കിയില്ല തനിക്കു മുന്നിലിരിക്കുന്ന സ്ത്രീയുടെ നര മറയ്ക്കാന്‍ മുടിയില്‍ സില്‍വര്‍ കളര്‍ ചെയ്യാന്‍ തീരുമാനിച്ചു. റിസല്‍ട്ട് താന്‍ വിചാരിച്ചതിലും ഗംഭീരമാണെന്നു തോന്നിയതോടെ മാര്‍ട്ടിന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നിര്‍ത്താത്ത വിളികളായിരുന്നു, തങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്തു തരാമോ എന്നു ചോദിച്ച്.

hair

കളര്‍ എക്‌സ്ട്രാറ്റര്‍ ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ കളര്‍ നീക്കം ചെയ്യലാണ് ആദ്യപടി. ശേഷം നരയുള്ള മുടികള്‍ അതുപോലെ നിലനിര്‍ത്തി ബാക്കിയുള്ളവയില്‍ ബ്ലീച്ച് ചെയ്ത് സില്‍വര്‍ കളറാക്കി മാറ്റുന്നു. ഒറ്റനോട്ടത്തില്‍ തന്നെ സ്റ്റൈലിഷ് ലുക്കാണെന്നാണ് പലരും ചിത്രങ്ങള്‍ക്ക് കീഴെ കമന്റ് ചെയ്യുന്നുണ്ട്. 

Content Highlights: Dying Slver Color Instead Of Covering Grey Roots