ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രധാനിയാണ് വരള്‍ച്ച. പല ഉത്പനങ്ങളില്‍ നിന്നും വരണ്ട ചര്‍മ്മകാര്‍ക്ക് മാറി നില്‍ക്കേണ്ടി വരും. മഞ്ഞുകാലത്തും വേനല്‍കാലത്തും ഈ അവസ്ഥ രൂക്ഷമാവുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്.
ഇത്തരത്തില്‍ വരള്‍ച്ച പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു എളുപ്പവഴി പറഞ്ഞു തരികയാണ് ചര്‍മ്മരോഗ വിദഗ്ദ കൂടിയായ ഗീതിക മിത്തല്‍. തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗീതിക ഇക്കാര്യം വ്യക്തമാക്കിയത്. വരണ്ട ചര്‍മ്മ പ്രശ്‌നങ്ങളെ ഒഴിവാക്കാനായി മൂന്ന്  വഴികളാണ് വിശദീകരിച്ചിരിക്കുന്നത്.

ഹൈയുലറോണിക്ക് ആസിഡ്

ചര്‍മ്മത്തിലേക്ക് വെള്ളത്തെ ആകര്‍ഷിക്കുന്നതിനോടൊപ്പം വെള്ളം പിടിച്ച് നിര്‍ത്താനും സഹായിക്കുന്നു. വരള്‍ച്ച മാറ്റി മൃദുവാക്കാനും വളരെ നല്ലതാണ്

ബോഡി ബട്ടര്‍

ബട്ടറി ക്രീമുകള്‍ വരള്‍ച്ചയുള്ള ചര്‍മ്മകാര്‍ക്ക് മികച്ചതാണ്. ഷിയ ബട്ടര്‍, ഒലിവ് ബട്ടര്‍ എന്നിവ ചര്‍മ്മത്തെ മൃദുവാക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഒരു പാളിയായി രൂപം കൊള്ളുന്നു. വിണ്ടുകീറുന്നതിനും ഇത് മികച്ച പരിഹാരമാണ്.

ഗ്ലിസറിന്‍

സൗന്ദര്യ സംരക്ഷണത്തില്‍ ആരും അധികം പരാമര്‍ശിക്കാതെ പോവുന്ന ഒന്നാണ് ഗ്ലിസറിന്‍. ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് വളരെയധികം സഹായിക്കുന്നു. മുഖം വൃത്തിയായി കഴുകിയ ശേഷം ഗ്ലിസറിന്‍ ഉപയോഗിക്കാം

Content Highlights: Dry Skin and remedies