ചർമ സംരക്ഷണത്തിനായി വിലകൂടിയ ക്രീമുകളോ ട്രീറ്റ്മെന്റുകളോ പലപ്പോഴും വേണമെന്നില്ല. പകരം ദിവസവും ചെയ്യുന്ന ചിലകാര്യങ്ങളിൽ മാറ്റം വരുത്തിയാൽ മതി. നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളം ശുദ്ധജലം കുടിക്കാനും ശ്രദ്ധിക്കുന്നതിനൊപ്പം പ്രകൃതിദത്തമായി ചില പൊടിക്കൈകൾക്കൂടി പരീക്ഷിക്കാം. രാവിലെ ഉണരുമ്പോൾ തന്നെ ഈ മൂന്ന് കാര്യങ്ങൾ ചെയ്തോളൂ, ചർമം തിളങ്ങും.

1. തണുത്ത വെള്ളത്തിൽ മുഖം കഴുകാം

രാവിലെ ഉണരുമ്പോൾ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. രാത്രിയിൽ ചർമത്തിൽ അടിഞ്ഞുകൂടിയ ഓയിൽ നീക്കം ചെയ്യാൻ തണുത്തവെള്ളം സഹായിക്കും. മാത്രമല്ല ചർമത്തിന് ഉണർവും നൽകും. സോപ്പോ, ഫേസ് വാഷോ ഒന്നും ഉപയോഗിക്കാതെ വേണം മുഖം കഴുകാൻ.

2. മുൾട്ടാണിമിട്ടി ഫേസ്പായ്ക്ക്

ചർമസംരക്ഷണ കൂട്ടുകളുടെയെല്ലാം പ്രധാന ചേരുവയാണ് മുൾട്ടാണി മിട്ടി. രാവിലെ അഞ്ചോ പത്തോ മിനിട്ട് മുൾട്ടാണിമിട്ടി മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിലടിഞ്ഞ അഴുക്കുകൾ നീക്കം ചെയ്യാനും ചർമം മൃദുവാകാനും ഇത് സഹായിക്കും. മാത്രമല്ല ചർമത്തിലെ നിർജ്ജലീകരണം തടയാനും ചർമത്തിന് തിളക്കം കൂട്ടാനും മുൾട്ടാണിമിട്ടി നല്ലതാണ്.

3. ഗ്ലിസറിൻ

ചർമത്തെ ദിവസം മുഴുവൻ ജലാംശമുള്ളതാക്കി നിലനിർത്താൻ ഗ്ലിസറിൻ ധാരാളം മതി. അൽപം പനിനീരിലോ ചെറുനാരങ്ങാ നീരിലോ ഗ്ലിസറിൻ മിക്സ് ചെയ്യുക. ഇതിനെ ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി ദിവസവും മുൾട്ടാണിമിട്ടി ഫേസ്പായ്ക്ക് അണിഞ്ഞ ശേഷം മുഖം വൃത്തിയായി കഴുകി ഈ ഗ്ലിസറിൻ കൂട്ട് മുഖത്ത് പുരട്ടാം. മുഖക്കുരുവിന്റെയും മറ്റും പാടുകൾ നീക്കാനും ഇത് നല്ലതാണ്.

Content Highlights:Do these 3 basic things every morning for glowing skin