താരന് മൂലം മുടിയുടെ വളര്‍ച്ചാക്കുറവ്, മുഖത്ത് കുരുക്കള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. താഴെ പെറയുന്ന മരുന്നുകള്തുടര്ച്ചയായി ഉപയോഗിക്കാം
ദുര്‍വാദി കേരതൈലം, അയ്യപ്പാല കേരതൈലം ഇവ സമം ചേര്‍ത്തത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കുളിക്കാം. മെഴുക്കിളക്കാന്‍ ചെറുപയറുപൊടിയോ കടലപ്പൊടിയോ ഉപയോഗിക്കാം.
ഖദരാരിഷ്ടം 30 മില്ലിമീറ്റര്‍ രാവിലെ ഭക്ഷണശേഷവും വൈകുന്നേരം ഏഴുമണിക്കും സേവിക്കുക.
മാണിഭഭ്രലേഹം 10 ഗ്രാം രാത്രി കിടക്കാന്‍ നേരം സേവിച്ച് മീതെ ചൂടുവെള്ളം കുടിക്കാം.
Content Highlights: Dandruff and Ayurvedic Treatment