തേങ്ങാപ്പാലിന് ഗുണങ്ങളേറെയാണ്. അതിനാല്‍ തന്നെ നമ്മുടെ ഭക്ഷണക്കൂട്ടുകളുടെ പ്രധാനഭാഗവുമാണ് ഇത്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാല്‍ ഉപയോഗിക്കാം. വെളിച്ചെണ്ണ പോലെ തന്നെ ചര്‍മം തിളങ്ങാനും മുടി സമൃദ്ധമായി വളരാനുമെല്ലാം സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.
കോക്കനട്ട് മില്‍ക്ക് ഫേസ് മാസ്‌ക്ക്
രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലില്‍ മൂന്നു തുള്ളി ആല്‍മണ്ട് ഓയിലും ഒരു ടേബിള്‍സ്പൂണ്‍തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകാം. വരണ്ട ചര്‍മത്തെ ഭംഗിയുള്ളതാക്കാന്‍ ദിവസവും ഇത് പരീക്ഷിക്കാം
കോക്കനട്ട് മില്‍ക്ക് ഹെയര്‍ പായ്ക്ക്
പകുതി അവൊക്കാഡോയും അരകപ്പ് തേങ്ങാപ്പാലും കൂടി അടിച്ചെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിമുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കാം. രണ്ട് മണിക്കുറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം. മുടി സോഫ്റ്റാകും.
കോക്കനട്ട് മില്‍ക്ക് ഹെയര്‍ കണ്ടീഷണര്‍
ഒരു ചെറിയ ബൗളില്‍ തേങ്ങാപ്പാല്‍ എടുത്ത് ഒരു ഹെയര്‍ ബ്രഷ് ഉപയോഗിച്ച് അത് മുടിയില്‍ തേച്ചുപിടിപ്പിക്കാം. മുടിയുടെ വേരുമുതല്‍ അറ്റം വരെ തേക്കണം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം
മുടി വളരാന്‍ കോക്കനട്ട് മില്‍ക്ക് ലാവന്‍ഡര്‍ ഓയില്‍
തുല്യ അളവില്‍ തേങ്ങാപ്പാലും വെള്ളവും ചേര്‍ത്തിളക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി ലാവണ്ടര്‍ എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ശുദ്ധജലത്തില്‍ നന്നായി കഴുകുക.
Content Highlights: Coconut Milk Remedies for Beautiful Hair and Skin