റ്റെന്തിനേക്കാൾ അധികം ചർമസംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവരാണ്  ഭൂരിഭാഗവും. പ്രായമാകുന്നതു മുതൽ രോഗങ്ങളുടെ ലക്ഷണങ്ങൾ വരെ പ്രകടമാകുന്നതും ബാധിക്കുന്നതും ഇതേ ചർമത്തെയാണ്. ഇവയൊക്കെ കുറക്കാൻ വിലയേറിയ ക്രീമുകളൊന്നും വേണ്ട. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് വഴി.

ചർമ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ആന്റിഓക്സിഡന്റുകൾ, ഒമേഗ ത്രീ ആൻഡ് സിക്സ് ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ ഇ, സി ഇവയെല്ലാം ഏറ്റവും അധികം അടങ്ങിരിക്കുന്നത് പച്ചക്കറികളിലും പഴങ്ങളിലുമാണ്. ഒപ്പം പലതരം നട്സും ഭക്ഷണത്തിൽ ശീലമാക്കണം.

ചർമത്തെ സംരക്ഷിക്കുന്ന ഒരു ആന്റി ഏജിങ് ഡ്രിങ്കാണ്കോക്കനട്ട് ടർമെറിക് ഡ്രിങ്ക്. തയ്യാറാക്കാനും വളരെ എളുപ്പം.

ചേരുവകൾ

വാഴപ്പഴം, പൈനാപ്പിൾ, ഫ്ളാക്സ് സീഡ്സ്, തേങ്ങാപ്പാൽ, ഇഞ്ചി, കറുവ, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവയാണ് പ്രധാനം.

തേങ്ങാപ്പാൽ ശരീരത്തിന് അവശ്യമായ ഹെൽത്തി ഫാറ്റ് നൽകും. ഒപ്പം പ്രധാനപ്പെട്ട വിറ്റാമിനുകളും. ഫ്ളാക്സ് സീഡ് ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇഞ്ചിയും മഞ്ഞളും ആന്റി ഏജിങ് ഏജന്റുകളാണ്.

തയ്യാറാക്കുന്ന വിധം

ആദ്യം വാഴപ്പഴവും പൈനാപ്പിളും അരിഞ്ഞ് വയ്ക്കുക. ഇതിലേക്ക് ഫ്ളാക്സ് സീഡ്, ഇഞ്ചി, വെളിച്ചെണ്ണ, കറുവ പൊടിച്ചത്, മഞ്ഞൾ എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ഒരു ബ്ലെൻഡറിൽ മിക്സ് ചെയ്യുക. ഇങ്ങനെ ഷേക്ക് രൂപത്തിൽ ആയാൽ സേർവിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ഇതിൽ ആവശ്യമെങ്കിൽ അൽപം തേൻ ചേർക്കാം.

Content Highlights:Coconut And Turmeric Anti-Ageing Drink Is A Recipe For Healthy Skin