നെയില്‍ പോളിഷ് റിമൂവര്‍ തീര്‍ന്നുപോയോ, പെര്‍ഫ്യൂം കൈയില്‍ ഇല്ലേ, പിന്നെ ടെന്‍ഷന്‍ എന്തിന്. നല്ലൊരു നെയില്‍ പോളീഷ് റിമൂവറാണ് പെര്‍ഫ്യൂം.
പഞ്ഞിയില്‍ അല്പം പെര്‍ഫ്യൂം സ്േ്രപ ചെയ്ത് നഖത്തില്‍ അപ്ലൈ ചെയ്താല്‍ മതി. പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന ഇഥൈല്‍ അസറ്റേറ്റ് അതാണ് നെയില്‍ പോളീഷ് റിമൂവ് ചെയ്യാന്‍ സഹായിക്കുന്നത്.
ബേബി പൗഡര്‍ ഒരു ഡ്രൈ ഷാമ്പൂ ആയി ഉപയോഗിക്കാം. തലയോട്ടിയിലെ എണ്ണമയം കുറയ്ക്കാന്‍ ഇതിനും നല്ല മാര്‍ഗം മറ്റൊന്നില്ല.
ത്രെഡ്ഡിങ്ങിന് സമയം കിട്ടിയില്ലേ. കൈയില്‍ ലിപ് ബാം ഉള്ളതല്ലേ.. ലിപ് ബാം പുരട്ടി പുരികത്തിന്റെ ആകൃതി ഒപ്പിച്ചോളൂ.
ലിപ്‌സ്റ്റിക് കൈയില്‍ ഇല്ലാത്തവര്‍ കുറവായിരിക്കും. ബ്ലഷിന് പകരം ലിക്‌സ്റ്റിക് ഉപയോഗിക്കാം. ഓവറാകാതെ ശ്രദ്ധിക്കണമെന്നുമാത്രം.
കണ്‍മഷി കണ്ണെഴുതാന്‍ മാത്രമല്ല നല്ലൊരു ഐഷാഡോ ആയും ഉപയോഗിക്കാവുന്നതാണ്. സ്‌മോക്കി ഐസിന് ഏറ്റവും അനുയോജ്യമാണ് കണ്‍മഷി. കണ്‍പോളയുടെ അറ്റത്തായി നേരിയ വരകള്‍ ഇട്ടുകൊടുത്ത് സ്‌പോഞ്ചുകൊണ്ട് ചെറുതായി യോജിപ്പിച്ചാല്‍ മതിയാകും.
Content Highlights: Beauty Tricks, Tips, Fashion, Makeup, Cosmetics