മുഖത്തിന്റെ സൗന്ദര്യവും ആരോഗ്യവും പോലെ തന്നെ പ്രധാനമാണ് കഴുത്തിന്റെയും. ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റവും പ്രതിഫലിക്കുന്നത് കഴുത്തിലാകും. തടികൂടുമ്പോള്‍ കഴുത്തില്‍ നേര്‍ത്ത് കറുപ്പ് പടരാന്‍ തുടങ്ങും. അലര്‍ജി കഴുത്തില്‍ നേര്‍ത്ത കുരുക്കള്‍ ഉണ്ടാക്കും. ഒട്ടും ശ്രദ്ധിക്കാതിരുന്നാല്‍ പെട്ടെന്ന് ചുളിവുകള്‍ വീഴും.
ചുളിവുകള്‍ ഇല്ലാതാക്കാം
പ്രായം കൂടുന്തോറും ഇലാസ്തികത നഷ്ടപ്പെട്ട് ചര്‍മം ഇടിഞ്ഞുതൂങ്ങാന്‍ തുടങ്ങും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കഴുത്തിലാണ്. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത് കൊളാജന്റെ അളവ് കൂട്ടുകയാണ്. സര്‍ജിക്കല്‍ നെക്ക് ലിഫ്റ്റും പരീക്ഷിക്കാവുന്നതാണ്. നോണ്‍ അബ്ലേറ്റീവ് റേഡിയോ ഫ്രീക്വന്‍സി, മൈക്രോ നീഡിലിങ് തുടങ്ങിയ പുതിയ ചികിത്സാ രീതികളും നിലവില്‍ ഉണ്ട്.
വരണ്ട ചര്‍മത്തില്‍ ചുളിവുകള്‍ പെട്ടെന്ന് വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചര്‍മം വരളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളികഴിഞ്ഞാലുടന്‍ കഴുത്തില്‍ മോയിസ്ചുറൈസര്‍ പുരട്ടണം.
മസാജ് ചെയ്യുന്നത് കഴുത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. രണ്ടുകൈകളും കൊണ്ട് പതുക്കെ കഴുത്തിന് താഴെ നിന്ന് മുകളിലേക്ക് തടവാം. ശുദ്ധമായ എണ്ണ ഉപയോഗിച്ച് വേണം മസാജ് ചെയ്യാന്‍. വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ആല്‍മണ്ട് ഓയില്‍, യൂക്കാലിപ്റ്റ്‌സ് ഓയില്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.
ഫ്രൂട്ട് മാസ്‌കുകളും പാക്കുകളും ഇടുന്നത് പാടുകളും ചുളിവുകളും വരാതിരിക്കാന്‍ ഉപകരിക്കും. നന്നായി പഴുത്ത പഴം, അവക്കാഡോ, ആപ്പിള്‍ തുടങ്ങിയവയൊക്കെ കഴുത്തിന്റെ സൗന്ദര്യത്തിന് നല്ലതാണ്.
കഴുത്തിലെ കറുപ്പ്
കഴുത്തില്‍ കറുപ്പ് വരാന്‍ പല കാരണങ്ങളുണ്ട്. അമിതവണ്ണമുള്ളവരിലും പിസിഒഡി ഉള്ളവരിലുമാണ് കറുപ്പ് കൂടുതലായി കാണുന്നത്. സ്ഥിരമായി സൂര്യപ്രകാശം ഏല്‍ക്കുമ്പോഴും കറുപ്പ് വരാന്‍ സാധ്യതയുണ്ട്. പുറത്തുപോയി വരുമ്പോള്‍ മുഖം കഴുകുന്നതിനൊപ്പം കഴുത്തും കഴുകണം. ദിവസവും മൂന്ന് നേരമെങ്കിലും മോയ്ചുറൈസിങ് സോപ്പ് ഉപയോഗിച്ച് കഴുത്ത് കഴുകണം.
കരിയിച്ചുകളയാം
കഴുത്തിലുണ്ടാകുന്ന അരിമ്പാറ പോലെയുള്ള ചെറിയ കുരുക്കളാണ് സാധാരണയായി കണ്ടുവരുന്ന മറ്റൊരു പ്രശ്‌നം. വൃത്തികേടായി തോന്നുന്നുവെങ്കില്‍ ഇത് കരിയിച്ചു കളയാം. വൈദ്യുതിയോ ആര്‍ എഫ് തരംഗങ്ങളോ ഉപയോഗിച്ച് നീഡില്‍ ചൂടാക്കി, കുരുക്കള്‍ കരിച്ചുകളയും. ചെയ്തുകഴിഞ്ഞാല്‍ ചെറിയ തടിപ്പും നീറ്റലും ചുവപ്പും ഉണ്ടായേക്കാം. അടുത്ത ദിവസം പൊറ്റ പോലെ വരും. രണ്ടാഴ്ചക്കുള്ളില്‍ അടര്‍ന്നുപോവുകയും ചെയ്യും.
കരുവാളിപ്പ് അകറ്റാന്‍
ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി കഴുത്തില്‍ തേച്ചുപിടിപ്പിക്കുക. എ്‌നിട്ട് പതുക്കെ മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മതി.
ചെറുനാരങ്ങനീരും തക്കാളി പള്‍്പ്പും കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പും പാടുകളും ഇല്ലാതാകും.
മത്തങ്ങ ഉടച്ച് കഴുത്തില്‍ തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം.
പഴം ഉടച്ച് ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് അത് കഴുത്തില്‍ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് Content Highlights: Neck and beauty, Beauty Tricks and Tips