ആപ്പിളിന്റെ ഗുണങ്ങള്‍ വിശേഷണങ്ങള്‍ക്ക് അതീതമാണ്. ദിവസേന ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ആപ്പിളിലെ വൈറ്റമിന്‍സും മിനറല്‍സും രക്തചംക്രമണം വര്‍ധിപ്പിക്കും. സ്‌കിന്നിന്റെ തിളക്കം കൂട്ടാനും നിറം നിലനിര്‍ത്താനും ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും. ചില ടിപ്‌സ് പരിചയപ്പെടാം

  1. ആപ്പിള്‍ മുറിച്ച് മുഖത്ത് മസാജ് ചെയ്യുക ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. 
  2. ആപ്പിളിന്റെ ഉള്‍ഭാഗവും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടുന്നത് കരുവാളിപ്പ് ഇല്ലാതാക്കും. 
  3. ആപ്പിളും തേനും റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുന്നത് അഴുക്കു പോകാന്‍ സഹായിക്കും.
  4. ആപ്പിളും തേനും ഓട്സ് പൊടിയും ചേര്‍ത്ത് സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ തിളക്കം കൂട്ടുകയും ചെയ്യും. ആപ്പിളും തേനും മാത്രം മുഖത്തിടുന്നത് നല്ലതാണ്. 
  5. ആപ്പിളും, നാരങ്ങാനീരും, തൈരും ചേര്‍ന്ന് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. എണ്ണമയം ഇല്ലാതാക്കാന്‍ സാധിക്കും.
  6. ആപ്പിളിന്റെ ഉള്‍ഭാഗം മുഖത്ത് പുരട്ടുന്നത് എണ്ണമയം കുറയ്ക്കാനും വരള്‍ച്ച മാറ്റാനും സഹായിക്കും. 
  7. ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് തിളക്കം കൂട്ടും. 
  8. ആപ്പിളും തേനും പപ്പായയും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കും. 
  9. ആപ്പിള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും, മുടി കൊഴിച്ചില്‍ തടയാനും നല്ലതാണ്
  10. ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി ഉണക്കി പൊടിച്ച് സൂക്ഷിക്കാം. ഇത് പയറു പൊടിയുടെ കൂടെ സമം ചേര്‍ത്ത് മുഖം കഴുകാനായി ഉപയോഗിക്കാം

Content Highlights: Beauty tips with apple