വേനല്‍കാലമെത്തിയാല്‍ എല്ലാ വീട്ടിലെ അടുക്കളയിലും സ്ഥാനം പിടിക്കുന്നവനാണ് തണ്ണിമത്തന്‍. ധാരാളം ജലാംശം അടങ്ങിയ ഇവ ജ്യൂസാക്കി കുടിക്കുന്നത് വളരെ നല്ലതാണ്. ജ്യൂസിന് പുറമേ നിരവധി ബ്യൂട്ടി ടിപ്‌സിനായും തണ്ണിമത്തന്‍ ഉപയോഗിക്കാം

  1. തണ്ണിമത്തന്‍ പള്‍പ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ മൂന്നു മിനിറ്റ് മുഖം മസാജ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. 
  2. തണ്ണിമത്തന്‍ നീരും പുതിനയില നീരും ഐസ് ട്രേയില്‍ ഒഴിച്ച് ഇടയ്ക്ക് മുഖത്ത് ഉരസുന്നത് എനര്‍ജി ലഭിക്കാനും ഉന്‍മേഷത്തിനും നല്ലതാണ്. 
  3. തണ്ണിമത്തന്റെ തൊണ്ട് തണുപ്പിച്ച മുഖത്ത് പുരട്ടുന്നതും നല്ലതാണ്. 
  4. തണ്ണിമത്തന്‍ പള്‍പ്പ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം ലഭിക്കാന്‍ സഹായിക്കും. 
  5. പാലും തണ്ണിമത്തനും സമം യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖ തിളങ്ങാന്‍ സഹായിക്കും.
  6. തണ്ണിമത്തന്റെ നീരെടുത്ത് വെറുതെ മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാന്‍ നല്ലതാണ്
  7. തണ്ണിമത്തന്‍ കാമ്പും വെള്ളരിയും പേസ്റ്റാക്കി കണ്ണിന് മുകളില്‍ മാസക്കായി ഇടാം
  8. തണ്ണിമത്തന്‍ നീരില്‍ ചെറുപയര്‍ പൊടി ചേര്‍ത്ത് കുളിക്കാനുള്ള ബാത്തിങ്ങ് സ്‌ക്രബാക്കാം
  9. തണുപ്പിച്ച തണ്ണിമത്തന്‍ നീരും ക്യാരറ്റ് നീരും സമാസമം എടുക്കുക. ഇതിലേക്ക് അരിപൊടിയും ചേര്‍ത്ത് മുഖം കഴുകിയാല്‍ കരുവാളിപ്പ് മാറികിട്ടും.

Content Highlights: Beauty tips using watermelon