വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമായ നെല്ലിക്ക ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. ചര്‍മ്മ സംരക്ഷണത്തിനായി നെല്ലിക്ക ഉപയോഗിക്കുന്ന രീതികള്‍ പരിചയപ്പെടാം.

നെല്ലിക്ക - പപ്പായ ഫെയ്‌സ്പാക്ക്

2 ടിസ്പൂണ്‍ നെല്ലിക്ക ജ്യൂസും 2 ടിസപൂണ്‍ പപ്പായയും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മം മൃദുവാകാനും ഉത്തമം. ആഴ്ച്ചയില്‍ രണ്ടു വട്ടം ഈ മാസ്‌ക്ക് മുഖത്ത് പുരട്ടാം

നെല്ലിക്ക - തൈര്- തേന്‍ ഫെയ്‌സ്പാക്ക്

വെയില്‍ കൊണ്ടുള്ള കരുവാളിപ്പ് മാറാന്‍ നെല്ലിക്ക നീര് നല്ലതാണ്. ഒരു തണുപ്പ് ലഭിക്കാന്‍ തൈരും മികച്ചതാണ്. നെല്ലിക്ക, തൈര് സമാസമം ചേര്‍ക്കാം ഇതിലേക്ക് അര ടിസ്പൂണ്‍ തേന്‍ ചേര്‍ക്കാം. പുറത്ത് പോയി വീട്ടിലേക്ക് വരുമ്പോള്‍ ഈ മാസ്‌ക്ക് ഉപയോഗിച്ചാല്‍ ഫ്രഷ് ലുക്ക് ലഭിക്കും


നെല്ലിക്ക - പഞ്ചസാര - റോസ് വാട്ടര്‍ സ്‌ക്രബ്

ആഴ്ച്ചയില്‍ ഒരിക്കല്‍ മുഖം സ്‌ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. നെല്ലിക്ക നീര്/ പൊടി , പഞ്ചസാര, റോസ് വാട്ടര്‍ എന്നിവ നിശ്ചിത അളവില്‍ എടുത്ത് സ്‌ക്രബായി ഉപയോഗിക്കാം. ആദ്യം മുഖത്ത് പുരട്ടി ഉണങ്ങാന്‍ വെക്കാം. ഉണങ്ങി തുടങ്ങുമ്പോള്‍ റോസ് വാട്ടറോ അല്ലെങ്കില്‍ വെള്ളമോ കൈയ്യിലെടുത്ത് മുഖം ഉരച്ച് കൊടുക്കാം. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയാക്കാം

Content Highlights: Beauty tips using gooseberry