വേനല്‍ കാലത്ത് ചര്‍മ്മ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത ഏറെയാണ്. ശ്രദ്ധയോടെ ചര്‍മ്മത്തിനെ പരിചരിച്ചാല്‍ വേനല്‍ക്കാലത്തും തിളങ്ങാം

വിയര്‍പ്പും പൊടിയും ചര്‍മ്മത്തില്‍ അടിഞ്ഞു കൂടാന്‍ സാധ്യത ഏറെയാണ്. ദിവസവും രണ്ട് നേരം ഗാഢത കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വ്യത്തിയാക്കാം. ചെറുപയര്‍ പൊടി ഉപയോഗിച്ചും കഴുകാം.

ശരീരം വ്യത്തിയായി ഉണങ്ങിയ ശേഷമേ വസ്ത്രങ്ങള്‍ ധരിക്കാവു. ശരിയായ വിധം തോര്‍ത്താതെ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഫംഗസ് ബാധ, ചൂടുകുരു എന്നിവ വരാന്‍ സാധ്യതയുണ്ട്. 

എസ്പിഎഫ് 50 ന് മുകളിലുള്ള സണ്‍ക്രീന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. 

കാലുകളില്‍ വ്യത്തിയുള്ള ഷൂ, സോക്ക്‌സ് എന്നിവ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. വിയര്‍പ്പ് അടിഞ്ഞവ ഉപയോഗിച്ചാല്‍ ഫംഗസ് ബാധ ഉണ്ടാവും

എണ്ണ തേച്ച് കുളിക്കുമ്പോള്‍ തലയില്‍ നിന്ന് നന്നായി എണ്ണ കളയുക. തല വിയര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ എണ്ണയും അഴുക്കും ചേര്‍ന്ന് തല ചൊറിച്ചില്‍ ഉണ്ടാവാം. നല്ലൊരു കണ്ടീഷ്ണറും ഉപയോഗിക്കാവുന്നതാണ്.

നിര്‍ജ്ജലീകരണം ധാരാളമായി സംഭവിക്കുന്ന വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കാന്‍ മറക്കരുത്.

Content Highlights: Beauty tips for summer